നാട്ടിക ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തീക വർഷത്തെ മത്സ്യതൊഴിലാളികൾക്കുള്ള വാട്ടർ ടാങ്കിൻ്റേയും മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ കുട്ടികൾക്കും ഉള്ള മേശ, കസേര എന്നിവയുടെ വിതരണം നാട്ടിക ബീച്ചിൽ മത്സ്യതൊഴിലാളി സംഘത്തിൽ വച്ച് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.ദിനേശൻ നിർവ്വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തീക വർഷത്തെ മത്സ്യതൊഴിലാളികൾക്കുള്ള വാട്ടർ ടാങ്കിൻ്റേയും മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ കുട്ടികൾക്കും ഉള്ള മേശ, കസേര എന്നിവയുടെ വിതരണം നാട്ടിക ബീച്ചിൽ മത്സ്യതൊഴിലാളി സംഘത്തിൽ വച്ച് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.ദിനേശൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി രജനി ബാബു അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.ആർ.ദാസൻ, റസീന ഖാലീദ് നിഖിത പി.രാധാകൃഷ്ണൻ ഗ്രീഷ്മ സുഖിലേഷ് ‘ ഐഷാബിജബ്ബാർ സി.എസ്.മണികണ്ഠൻ എന്നിവർ സംസാരിച്ചു ഫിഷറീസ് ഇൻസ്പെക്ടർ അശ്വിൻ സ്വാഗതവും വിദ്യാർത്ഥിനിയായ ആവണി നന്ദിയും പറഞ്ഞു. മത്സ്യതൊഴിലാളികൾ വിദ്യാർത്ഥിനികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.