ചരമം
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
രണ്ടാമത് ശ്രീരാമ സേവ പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 14 ന് വൈകിട്ട് നാലിന് രാധാകൃഷ്ണ കല്ല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ സമ്മാനിക്കും. തൃപ്രയാർ : തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തന സമിതിയുടെ രണ്ടാമത് ശ്രീരാമ സേവ പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 14 ന് വൈകിട്ട് നാലിന് രാധാകൃഷ്ണ കല്ല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ സമ്മാനിക്കും. ശ്രീരാമപട്ടാഭിഷേകം ആലേഖനം ചെയ്ത സുവർണ മുദ്രയും പൊന്നാടയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. തേവരുടെ മകയീര്യം പുറപ്പാട് മുതൽ ഉത്രം വിളക്ക് വരെ നടക്കുന്ന ചടങ്ങുകൾ ഉൾക്കൊള്ളിച്ച് കൃഷ്ണകുമാർ ആമലത്ത് തയ്യാറാക്കിയ ' തീർത്ഥം ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാ കളക്ടർ ഡോ.വിഷ്ണു ഭാരതീയ സ്വാമികൾക്ക് നൽകി പ്രകാശനം ചെയ്യും. മുൻ ദേവസ്വം ഓഫീസർ കോരമ്പത്ത് ഗോപിനാഥൻ, ക്ഷേത്രത്തിൽ വിവിധ പ്രവൃത്തികൾ ചെയ്തിരുന്നവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമമായ തങ്കം ഷാരസ്യാർ, എൻ.പി.രാമൻകുട്ടി മാസ്റ്റർ, പ്രകാശൻ(അപ്പു), സോമൻ ഊരോത്ത്, മണി വടശേരി,തൃപ്രയാർ മോഹനൻ മാരാർ, ശങ്കരൻ കുട്ടി ആചാരി, മോഹനൻ ചാഴൂവീട്ടിൽ എന്നിവരെ ആവണങ്ങാട്ട് കളരി അഡ്വ.ഏ.യു.രഘുരാമൻ പണിക്കർ ഉപഹാരം നൽകി ആദരിക്കും. തൃപ്രയാർ ദേവസ്വം മാനേജർ എ.പി.സുരേഷ് കുമാർ, വാർഡ് മെംബർ സി.എസ്.മണികണ്ഠൻ, വി.ആർ.പ്രകാശൻ,പി.ജി.നായർ, പി.മണികണ്ഠൻ, യു.പി.കൃഷ്ണനുണ്ണി. തൃപ്രയാർ രമേശൻ മാരാർ എന്നിവർ സംസാരിക്കും.
Related Articles
Check Also
Close-
പാമ്പുകടിയേറ്റ് മരിച്ചു
August 3, 2024