വർണ്ണ ശബളമായി വയോസ്മിതം വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദം ആക്കുന്നതിന്‍റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോ വാടാനപ്പള്ളി എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. വയോ വാടാനപ്പള്ളി പദ്ധതിയുടെ ഭാഗമായി വയോസ്മിതം എന്ന പേരിൽ വയോജന കലോത്സവം സംഘടിപ്പിച്ചു. തൃത്തല്ലൂർ ശ്രീശൈലം ഹാളിൽ വച്ച് നടത്തിയ കലോത്സവത്തിൽ നിരവധി വയോജനങ്ങൾ അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചു. ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അവർകൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സബിത്ത് എ.എസ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ സി എം നിസാർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ രമ്യ ബിനീഷ്, സുലേഖ ജമാലു എന്നിവരും വാർഡ് മെമ്പർമാരായ ഷബീർ അലി, ശ്രീകല ദേവാനന്ദ്, ഷൈജ ഉദയകുമാർ നൗഫൽ വലിയകത്ത് എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബീനാ ഷെല്ലി,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീരേഖ എന്നിവരും സന്നിഹിതരായിരുന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി വൈദേഹി കെ.ആർ നന്ദി പ്രകാശിപ്പിച്ചു. അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകരിച്ച വയോ സദസ്സിൽ നിന്നുള്ള വയോജനങ്ങൾ ആണ് പാട്ട് ,നൃത്തം, ഒപ്പന വട്ടക്കളി,ഫിറ്റ്നസ് ഡാൻസ് ,കവിത എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷവും കലാപരിപാടികൾ നീണ്ടുനിന്നു . ബഹു പ്രസിഡണ്ടിന്റെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ വൈകീട്ട് 4.30ന് സമ്മാനദാനം നടത്തി.