ഉത്സവംഗ്രാമ വാർത്ത.

തൃപ്രയാർ ജലോത്സവം കാണികൾക്കുള്ള തിരുവോണ വിരുന്നായി.ജലോത്സവം.

കാണാൻ. നിരവധി പേരാണ് കനോലി കനാലിന്റെ ഇരുകരകളിലുമായി എത്തിയത്.

കനോലി കനാലിൽ നടന്ന തൃപ്രയാർ ജലോത്സവം കാണികൾക്കുള്ള തിരുവോണ വിരുന്നായി. ജലോത്സവം കാണാൻ നിരവധി പേരാണ് കനോലി കനാലിന്റെ ഇരുകരകളിലുമായി എത്തിയത്. ജലോത്സവം റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജലോത്സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര സി.സി.മുകുന്ദൻ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. സംഘാടകസമിതി ചെയർമാൻ പി എം അഹമ്മദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, അന്തിക്കാട്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ശശിധരൻ, കെ.സി.പ്രസാദ്, നാട്ടിക, താന്ന്യം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആർ.ദിനേശൻ, ശുഭ സുരേഷ്, ഡോ.കെ.കെ. വിഷ്ണുഭാരതീയ സ്വാമികൾ, സംഘാടക സമിതി ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ബെന്നി തട്ടിൽ എന്നിവർ സംസാരിച്ചു. എ.ബി എന്നീ രണ്ട് ഗ്രെയ്‌ഡുകളിലായി നടന്ന ജലോത്സവത്തിൽ ഇരുപത്തി ഒന്ന് ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്. എ.ഗ്രേഡ് വിഭാഗത്തിൽ ടി.ബി.സി കൊച്ചിൻ ക്ലബ്ബ് ഗരുഡൻ ഒന്നാം സ്ഥാനവും, വടക്കൻ ബ്രദേഴ്സ് ക്ലബ്ബിന്റെ പൊഞ്ഞനത്തമ്മ രണ്ടാം സ്ഥാനവും നേടി. ബി ഗ്രേഡ് വിഭാഗത്തിൽ തൊയക്കാവ് ദേശം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യർ നമ്പർ 2 ഒന്നാം സ്ഥാനവും, ജെ.ബി.സി ജലസംഘം ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഇ.ടി.ടൈസൺ എം.എൽ.എ ട്രോഫി വിതരണം നടത്തി. ഏറ്റവും നല്ല ചെമ്മീൻ കർഷകനായി സർക്കാരിൻ്റെ അവാർഡ് നേടിയ ഷൈൻ ടി. ഭാസ്കരനെ മന്ത്രി ആദരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close