ഗ്രാമ വാർത്ത.
അർണോസ് പാതിരിയുടെ 292-ാം ചരമവാർഷികം.
പഴുവിൽ: അർണോസ് പാതിരിയുടെ 292-ാം ചരമവാർഷികം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ ആചരിച്ചു. പാദുവാനാദം കമ്മിറ്റിയുടെ നേതൃത്വത്തിൽ, മാർച്ച് 24 ഞായറാഴ്ച്ച രാവിലെ 6:30ന്റെ വിശുദ്ധ കുർബാനക്ക് ശേഷം അർണോസ് പാതിരി സ്മൃതിമണ്ഡപത്തിൽ ഒപ്പീസ്സും, പുഷ്പാർച്ചനയും, തുടർന്ന് അനുസ്മരണയോഗവും നടന്നു. പഴുവിൽ ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ യോഗത്തിന് അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരൻ ഡോ. തോമസ് ഇ. എം. ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. അസിസ്റ്റന്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, നടത്തുകൈക്കാരൻ റാഫി ആലപ്പാട്ട്, പാദുവാനാദം എഡിറ്റർ പിയോളി ജോൺസൺ എന്നിവർ പ്രസംഗിച്ചു. ഗായകസംഘം അംഗങ്ങളായ അനന്യ സണ്ണി, ജോപ്പോൾ ആലപ്പാട്ട്, സെറിൻ ജോസഫ് എന്നിവർ ചേർന്ന് പുത്തൻപാന പാരായണം നടത്തി.