ആകാശത്തോളം വലുതായെങ്കിലും ആ മനസ്സില്‍ എന്നും ഒരു കുട്ടിയുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കൊതിച്ച ഒരു കുട്ടിയുടെ മനസ്സ്. കഥകള്‍ കേട്ടും വാല്‍സല്യം അനുഭവിച്ചും അവര്‍ക്കിടയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടി. അവള്‍ വളര്‍ന്നു വലുതായി ഒരെഴുത്തുകാരിയായപ്പോള്‍ പിന്നെയും ബാല്യത്തിലേക്ക് മടങ്ങി. കഥകളോടും കവിതകളോടും അവള്‍ക്കുള്ള ഇഷ്ടം കുട്ടികള്‍ക്കായി പങ്കുവെച്ചു. കഥ പറഞ്ഞപ്പോള്‍ ചിലപ്പോഴൊക്കെ പ്രിയ കൂട്ടുകാരിയായി, അമ്മയായി, അമ്മൂമ്മയായി അങ്ങനെയങ്ങനെ. മാര്‍ച്ച് 27- അഷിത ഓർമദിനം