*സൗന്ദര്യവും സൗരഭ്യവും പരത്തി നാഗലിംഗപുഷ്പം* നാട്ടിക എസ് എൻ കോളേജിൽ വേനലിൽ കുളിർമ നൽകുന്ന പിങ്ക് നിറത്തിലുള്ള നാഗലിംഗ പുഷ്പങ്ങൾ വിടർന്നു. വലിയ മരം നിറയെ പുഷ്പങ്ങൾ ആണ്. ഉഷ്ണ മേഖല മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം വൃക്ഷമാണ് നാഗലിംഗം. ഇതിന്റെ ശാസ്ത്രീയ നാമം Couroupita guianensis എന്നാണ്. കൈലാസപതി എന്നും പേരുണ്ട്. പീരങ്കിയുണ്ടകൾ പോലെയുള്ള കായ്കൾ ഉണ്ടാകുന്നതിനാൽ ഇംഗ്ലീഷിൽ ഇതിന് കാനൻ ബോൾ ട്രീ എന്നാണ് പേര്. സംസ്കൃതത്തിൽ നാഗപുഷ്പം എന്നും തമിഴിൽ നാഗലിംഗം, ഹിന്ദിയിൽ നാഗലിംഗ, തെലുങ്കിൽ കോടി ലിംഗാലു, മറാത്തിയിൽ ശിവലിംഗ എന്നുമുള്ള പേരുകളിൽ അറിയപ്പെടുന്നു. തെക്ക് മധ്യ അമേരിക്കകളിലെ മഴക്കാടുകളിലെ തദ്ദേശവാസിയാണ് ലസിതഡേസി കുടുംബത്തിൽപ്പെടുന്ന ഈ ഇലപൊഴിക്കുന്ന മരം. അലങ്കാരവൃക്ഷമായി പലയിടത്തും നട്ടുവളർത്തി വരുന്നു. 35 മീറ്റർ വരെ ഉയരത്തിൽ വളരാറുള്ള നാഗലിംഗത്തിന്റെ ഇലകൾ പല നീളത്തിൽ കാണാറുണ്ട്. സാധാരണ 8 മുതൽ 31 സെന്റീമീറ്റർ വരെ നീളമുള്ള ഇലകൾ 57 സെന്റീമീറ്റർ വരെ നീളത്തിൽ എത്താറുണ്ട്. 80 സെന്റീമീറ്റർ വരെ നീളത്തിലുള്ള കുലകളിൽ ആണ് പൂക്കൾ ഉണ്ടാകുന്നത്. ചില മരങ്ങളിൽ വളരെയേറെ പൂക്കൾ ഉണ്ടായി മരം പൂക്കളാൽ നിറഞ്ഞിരിക്കും. ഒറ്റ ദിവസം ആയിരത്തോളം പൂക്കൾ വരെ ഉണ്ടാവാറുണ്ട്. നല്ല സുഗന്ധം ഉള്ളവയാണ് പൂക്കൾ. 6 സെന്റീമീറ്ററോളം വ്യാസമുള്ള 6 ഇതളുകൾ ഉള്ള വലിയ പൂക്കൾ മിക്കവാറും കടുപ്പമുള്ള നിറങ്ങളോടുകൂടിയവയാണ്. ഇതളുകളുടെ ചുവടുകളിൽ പിങ്കും ചുവപ്പും നിറമുള്ളപ്പോൾ അഗ്രഭാഗം ആകുമ്പോഴേക്കും മഞ്ഞ നിറമാകുന്നു. വലിയ പീരങ്കി ഉണ്ടകൾ പോലുള്ള കായകൾ 25 സെന്റീമീറ്റർ വലിപ്പമുള്ളവയാണ്. ചെറിയ കായകളിൽ 65 വിത്തുകൾ ഉള്ളപ്പോൾ വലിയവയിൽ 550 വരെ വിത്തുകൾ ഉണ്ടാകും. കായം മൂപ്പെത്താൻ ഒരു വർഷം മുതൽ ഒരു വർഷം മുതൽ ഒന്നരവർഷം വരെവേണം. പൂക്കളിൽ തേൻ ഇല്ലെങ്കിലും പൂമ്പൊടിക്കായി തേനീച്ചകൾ എത്തുന്നുണ്ട് പലതരം തേനീച്ചകളും കടന്നലുകളും ആണ് പരാഗണം നടത്തുന്നത് നിലത്ത് വീഴുമ്പോൾ തന്നെ കായകൾ പൊട്ടാറുണ്ട് പൊട്ടാത്ത കായകൾ ചിലപ്പോൾ പല ജീവികളും വന്നു പൊട്ടിക്കുന്നു പക്ഷികളുടെയും പല ജീവികളുടെയും ഭക്ഷണമാണ് കായയും വിത്തുകളും. ട്രികോമുകളാൽ ആവരണം ആവണം ചെയ്യപ്പെട്ടതിനാൽ ആവണം ജീവികളുടെ ദഹനേന്ദ്രിയങ്ങൾ വഴി പോയാലും വിത്തുകളുടെ മുളക്കൽ ശേഷി നഷ്ടമാവാറില്ല. അലങ്കാരവൃക്ഷമായി വ്യാപകമായി നട്ടുവളർത്താറുള്ള നാഗലിംഗം അതിന്റെ കായയുടെ സവിശേഷതയാൽ സസ്യോദ്യാനങ്ങളിൽ വളർത്തിവരുന്നു. പന്നികൾക്കും കോഴികൾക്കും ഒക്കെ തീറ്റയായി കായ നൽകാറുണ്ട്. തിന്നാൻ കൊള്ളുമെങ്കിലും അനിഷ്ടകരമായ മണം കാരണം മനുഷ്യർ സാധാരണ ഭക്ഷിക്കാറില്ല. ഹിന്ദുക്കൾ ഇന്ത്യയിൽ ഈ മരം ശിവക്ഷേത്രങ്ങളിൽ വളർത്താറുണ്ട് പലവിധ രോഗങ്ങൾക്ക് ഔഷധമായി സസ്യം ഉപയോഗിച്ച് വരുന്നുണ്ട്. നായ്ക്കളുടെ ത്വക് രോഗത്തിന് ഇതിന്റെ കായയുടെ പൾപ്പ് പുരട്ടാറുണ്ട്. ശ്രീനാരായണ കോളേജിലെ ബോട്ടണി ഡിപ്പാർട്മെന്റ് ന് പുറകിലാണ് സുഗന്ധം പൊഴിച്ചുകൊണ്ട് ഈ മനോഹരവൃക്ഷം നിൽക്കുന്നത്.