*ഓട്ടോറിക്ഷയോടിച്ച് കിട്ടിയ വരുമാനത്തിൽ നിന്നും സഹപ്രവർത്തകന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം നൽകി* വാടാനപ്പള്ളി: ജാബിർ ഓട്ടോ ഓടിക്കുന്ന ദിവസവരുമാനത്തിൽ നിന്നും ഒരു വിഹിതം സഹപ്രവർ ത്തകനെ ജീവി തത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയുള്ള വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയിലേക്ക് നൽകി. തൃത്തല്ലൂർ വെസ്റ്റ് എ സ്.കെ.എസ്.എസ്.എഫ് സഹചാരി സെൻ്റർ, ബി ഐ ആർ കെ പ്രവർത്തകനായ ജാബിർ പണം സ്വരൂപിക്കാൻ തൻ്റെ ഓട്ടോയിൽ ബോക്സ് സ്ഥാപിച്ചു. സുഹൃത്തും ചെമ്പകശ്ശേരി ചുള്ളിയിൽ ധർമരാജന്റെ മകനുമായ സി.ഡി. രാജേഷിൻ്റെ വൃക്കമാറ്റിവെക്കലിന് പണം സ്വരൂപിച്ചത് ഓരോ ദിവസത്തെയും വരുമാനത്തിലെ ഒരു വിഹിതവും സുമന സ്സുകളായ ഓട്ടോയിലെ യാത്രക്കാരുടെ സഹായവും ചേർത്താണ് ജാബിർ സഹപ്രവർത്തകന് വേണ്ടി സഹായം സ്വരൂപിച്ചത്. ചികിത്സക്ക് 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. വാടാനപ്പള്ളി മഹല്ല് ഖത്തീബ് ഉമർ ബാഖവി പഴയന്നൂരിന്റെ സാനിദ്ധ്യത്തിൽ ജാബിർ സി.ഡി രാജേഷിന് സഹായ ധനം കൈമാറി. സഹചാരി സെൻ്റർ പ്രവർത്തകരായ സാബിർവാടാനപ്പള്ളി, റിനാസ് തെക്കെ മഹല്ല് കമ്മിറ്റി ഭാരവാഹികളായ ഷാഹു, ബഷീർ സി ഡി രാജേഷ് ചികിത്സ കമ്മിറ്റി ഭാരവാഹികളായ കൺവീനർ പി എം റിയാസ് കോ.ഓഡിനേറ്റർ . അഷറഫ് വലിയകത്ത് . ജലാൽ ബി എസ്സ് എ റോഡ് ഷൈൻ ഇയ്യാനി ട്രഷറർ സി ഡി രതിഷ് . ചാനൽ മാധ്യമ പ്രവർത്തകരായ Tcv – ഗ്രാമ്യ – മീഡിയ 4 ചാനൽ. ഉൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തു. ഇതിനായി ഓട്ടോയിൽ സ്ഥാപിച്ച ബോക്സും ഫിറ്റിങ്ങ്‌സുകളും ബോർഡുകളും സുമനസ്സുകളായ സുഹൃത്തുകൾ സൗജന്യമായി നൽകിയതാണ്. ഇത്കൂടാതെ ജീവകാരുണ്യ രംഗത്ത് സജീവമായ ജാബിറിൻ്റെ ഓട്ടോ യിൽ മറ്റൊരു ബോക്‌സ് കൂടിയുണ്ട്. മടക്കയാത്രയിൽ നിന്നും ലഭിക്കുന്ന വരുമാനം തീരദേശത്തെ മാറാരോഗം മൂലം ദുരിതമനുഭ വിക്കുന്ന നിരവധി രോഗികൾക്ക് പാലിയേറ്റീവ് കെയർ ദിനത്തിൽ നൽകി വരുന്നു.