സമ്മിശ്ര കർഷകൻ ജയ കൃഷ്ണനെ ആദരിച്ചു. തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മിശ്ര കർഷകൻ ജയ കൃഷ്ണനെ ആദരിച്ചു. ടി എൻ പ്രതാപൻ എം പിയാണ് ജയകൃഷ്ണനെ വീട്ടിൽ എത്തി വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഏർപ്പെടുത്തിയ ആദരവ് നൽകിയത് പൂർണമായും ജൈവ രീതിയിൽ നിരവധി വസ്തുക്കളാണ് ജയ കൃഷ്ണൻ കൃഷി ചെയ്യുന്നത്. വിളവെടുപ്പിന് പ്രായമായ കൈതചക്കയുടെ വിളവെടുപ്പും ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. മികച്ച കേര കർഷകനുള്ള അവാർഡും ജയ കൃഷ്ണന് ലഭിച്ചിരുന്നു. പി കെ ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി എസ് സുൽഫിക്കർ, മുൻ മണ്ഡലം പ്രസിഡന്റ് ഗഫൂർ തളിക്കുളം,കോൺഗ്രസ്സ് ഭാരവാഹികളായ എ പി ബിനോയ്, കെ എ വിജയൻ, പ്രകാശൻ പോർത്ര, എൻ ആർ ജയപ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.