ചരമം
വാടാനപ്പള്ളി സ്വദേശിനി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു.
നടുവിൽക്കര ഒൻപതാം വാർഡിൽ വൈലി അമ്പലത്തിന് സമീപം താമസിക്കുന്ന ഒളാട്ട് മണികണ്ഠൻ – ബിന്ദു ദമ്പതികളുടെ മകൾ മനീഷ (24) ആണ് മരിച്ചത്. മനീഷ കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രിയിൽ ജോലി സ്ഥലത്ത് നിന്നും സഹപ്രവർത്തകക്കൊപ്പം സ്‌കൂട്ടറിൽ താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മനീഷ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാളെ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.