പ്രശസ്ത കവി പി. സലിം രാജ് നിര്യാതനായി.
പ്രശസ്ത കവി പി. സലിം രാജ് നിര്യാതനായി. തളിക്കുളം : തളിക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പട്ടാലി രാജൻ മാസ്റ്ററുടെയും കമലട്ടിച്ചറുടെയും മകനും ശ്രദ്ധേയനായ പ്രശസ്ത കവിയുമായ പി. സലിം രാജ്(56)നിര്യാതനായി. മൂന്നു ദിവസത്തോളമായി പനി ബാധിച്ച് കിടക്കുകയായിരുന്ന സലിംരാജിന് ശനിയാഴ്ച രാത്രി 8 മണിയോടെ വായിൽ നിന്ന് നുരയും പതയും വന്നതിനെത്തുടർന്ന് വലപ്പാട് ദയ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെങ്കിലും അതിനിടയിൽ തന്നെ മരണം സംഭവിച്ചിരുന്നതായാണ് പറയുന്നത്.”ഒരാൾ പ്രണയത്തെ അനുഭവിച്ച വിധം” എന്ന കാവ്യസമാഹാരം, വിപ്ലവഗാനങ്ങൾ, പാർട്ടി യെന്നാൽ, അക്ഷരനന്മ തുടങ്ങിയ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിൽ പ്രസിദ്ധീകരണവിഭാഗത്തിൽ ജീവനക്കാരനാണ്. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മറ്റി അംഗവുമാണ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗവുമായിരുന്ന സലിം രാജ് കലാസാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ജനസംസ്ക്കാര ചലച്ചിത്ര കേന്ദ്രത്തിൻ്റെ മുഖപത്രമായ “കൊട്ടക” മാസിക യുടെ പത്രാധിപർ, ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂരി (IFFT) ൻ്റെ ഭാഗമായുള്ള പ്രസിദ്ധീകരണ വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ആദ്ധ്യാത്മിക മാസികയായ “ക്ഷേത്ര ദർശന ” ത്തിൻ്റെ പ്രൂഫ് റീഡറുമായിരുന്നുതളിക്കുളം : തളിക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പട്ടാലി രാജൻ മാസ്റ്ററുടെയും കമലട്ടിച്ചറുടെയും മകനും ശ്രദ്ധേയനായ പ്രശസ്ത കവിയുമായ പി. സലിം രാജ്(56)നിര്യാതനായി. മൂന്നു ദിവസത്തോളമായി പനി ബാധിച്ച് കിടക്കുകയായിരുന്ന സലിംരാജിന് ശനിയാഴ്ച രാത്രി 8 മണിയോടെ വായിൽ നിന്ന് നുരയും പതയും വന്നതിനെത്തുടർന്ന് വലപ്പാട് ദയ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെങ്കിലും അതിനിടയിൽ തന്നെ മരണം സംഭവിച്ചിരുന്നതായാണ് പറയുന്നത്.”ഒരാൾ പ്രണയത്തെ അനുഭവിച്ച വിധം” എന്ന കാവ്യസമാഹാരം, വിപ്ലവഗാനങ്ങൾ, പാർട്ടി യെന്നാൽ, അക്ഷരനന്മ തുടങ്ങിയ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിൽ പ്രസിദ്ധീകരണവിഭാഗത്തിൽ ജീവനക്കാരനാണ്. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മറ്റി അംഗവുമാണ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗവുമായിരുന്ന സലിം രാജ് കലാസാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ജനസംസ്ക്കാര ചലച്ചിത്ര കേന്ദ്രത്തിൻ്റെ മുഖപത്രമായ “കൊട്ടക” മാസിക യുടെ പത്രാധിപർ, ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂരി (IFFT) ൻ്റെ ഭാഗമായുള്ള പ്രസിദ്ധീകരണ വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ആദ്ധ്യാത്മിക മാസികയായ “ക്ഷേത്ര ദർശന ” ത്തിൻ്റെ പ്രൂഫ് റീഡറുമായിരുന്നു