തളിക്കുളത്തു വൻ സിന്തറ്റിക്ക് (MDMA) മയക്കുമരുന്ന് വേട്ട*
തളിക്കുളത്തു വൻ സിന്തറ്റിക്ക് (MDMA) മയക്കുമരുന്ന് വേട്ട* തൃശ്ശൂർ റൂറൽ ജില്ലയിലെ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തളിക്കുളത്ത് നിന്നും 12.5 ഗ്രാം MDMA യുമായി ഒരാളെ തൃശ്ശൂർ റൂറൽ DANSAF ടീമും വാടാനപ്പിള്ളി പോലീസും ചേർന്ന് പിടികൂടി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവ്നീത് ശർമ്മ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം തീരദേശ ഹൈവേയിൽ തളിക്കുളം ഹൈസ്കൂളിനടുത്ത് നടത്തിയ പരിശോധനയിലാണ് സിന്തറ്റിക്ക് മാരക മയക്കുമരുന്നായ 12.5ഗ്രാമോളം MDMA സഹിതം ഒരാളെ പിടികൂടിയത്. സ്റ്റാലിൻ മാത്യു (24) എന്നയാളെയാണ് തൃശ്ശൂർ റൂറൽ DCB DySP N.മുരളീധരൻ, കൊടുങ്ങല്ലൂർ DySP സന്തോഷ് കുമാർ.M വാടാനപ്പിള്ളി SHO ബിനു. B. S എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ SI ശ്രീലക്ഷ്മി S.M , തൃശ്ശൂർ റൂറൽ DANSAF S I മാരായ , പ്രദീപ് C.R, ജയകൃഷ്ണൻ.P.P, സ്റ്റീഫൻ. V. G, ഷൈൻ. TR, SCPO മാരായ സൂരജ് V ദേവ്, ലിജു ഇയ്യാനി,സോണി സേവിയർ, മാനുവൽ M.V, CPO മാരായ നിഷാന്ത്, ഷിൻ്റോ. K. J വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ SI ഫ്രാൻസിസ്, ഷിജിത്, ജ്യോതിഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പിടികൂടിയ MDMA പ്രതി തീരദേശ മേഖലയിൽ മൊത്തവിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതി തീരദേശ മേഖലയിലെ സിന്തറ്റിക്ക് മയക്ക് മരുന്ന് വിപണനം നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്. അറസ്റ്റിലായ പ്രതിയെ മുൻപ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 58 ഗ്രാം MDMA കേസിലേക്ക് അന്വോഷിച്ചു വരുന്ന ആളാണ്. അന്വേഷണത്തിൽ പ്രതി, ബാംഗ്ലൂർ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്. പ്രതി മയക്ക് മരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഉൽസവ സീസണയാതിനാൻ വൻ ഡിമാൻ്റാണ് മയക്ക്മരുന്ന് കടത്തി കൊണ്ടുവരാൻ ഇവരെ പോലെ ഉള്ളവർക്ക് പ്രചോദനമാക്കുന്നത്. ഇതിനെതിരെ പ്രതിരോധിക്കുവാൻ പോലീസ് നിരീക്ഷണം ഉർജിതമാക്കുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു.തൃശ്ശൂർ റൂറൽ ജില്ലയിലെ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തളിക്കുളത്ത് നിന്നും 12.5 ഗ്രാം MDMA യുമായി ഒരാളെ തൃശ്ശൂർ റൂറൽ DANSAF ടീമും വാടാനപ്പിള്ളി പോലീസും ചേർന്ന് പിടികൂടി.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവ്നീത് ശർമ്മ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം തീരദേശ ഹൈവേയിൽ തളിക്കുളം ഹൈസ്കൂളിനടുത്ത് നടത്തിയ പരിശോധനയിലാണ് സിന്തറ്റിക്ക് മാരക മയക്കുമരുന്നായ 12.5ഗ്രാമോളം MDMA സഹിതം ഒരാളെ പിടികൂടിയത്.
സ്റ്റാലിൻ മാത്യു (24)
എന്നയാളെയാണ്
തൃശ്ശൂർ റൂറൽ DCB DySP N.മുരളീധരൻ, കൊടുങ്ങല്ലൂർ DySP സന്തോഷ് കുമാർ.M വാടാനപ്പിള്ളി SHO ബിനു. B. S എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ SI ശ്രീലക്ഷ്മി S.M , തൃശ്ശൂർ റൂറൽ DANSAF S I മാരായ , പ്രദീപ് C.R, ജയകൃഷ്ണൻ.P.P, സ്റ്റീഫൻ. V. G, ഷൈൻ. TR, SCPO മാരായ സൂരജ് V ദേവ്, ലിജു ഇയ്യാനി,സോണി സേവിയർ, മാനുവൽ M.V, CPO മാരായ നിഷാന്ത്, ഷിൻ്റോ. K. J
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ SI ഫ്രാൻസിസ്, ഷിജിത്, ജ്യോതിഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
പിടികൂടിയ MDMA പ്രതി തീരദേശ മേഖലയിൽ മൊത്തവിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതി തീരദേശ മേഖലയിലെ സിന്തറ്റിക്ക് മയക്ക് മരുന്ന് വിപണനം നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്.
അറസ്റ്റിലായ പ്രതിയെ മുൻപ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 58 ഗ്രാം MDMA കേസിലേക്ക് അന്വോഷിച്ചു വരുന്ന ആളാണ്.
അന്വേഷണത്തിൽ പ്രതി, ബാംഗ്ലൂർ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്. പ്രതി മയക്ക് മരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഉൽസവ സീസണയാതിനാൻ വൻ ഡിമാൻ്റാണ് മയക്ക്മരുന്ന് കടത്തി കൊണ്ടുവരാൻ ഇവരെ പോലെ ഉള്ളവർക്ക് പ്രചോദനമാക്കുന്നത്. ഇതിനെതിരെ പ്രതിരോധിക്കുവാൻ പോലീസ് നിരീക്ഷണം ഉർജിതമാക്കുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു.