കാണാതായ യുവതിയേയും ഒന്നര വയസ്സായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
കാണാതായ യുവതിയേയും ഒന്നര വയസ്സായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി അന്തിക്കാട്: കാണാതായ യുവതിയേയും ഒന്നര വയസ്സായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻ്റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനിയുമായ കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ ( 24 ), മകൾ പൂജിത (ഒന്നര) എന്നിവരുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ പാലാഴി കനോലിക്കനാൽ തീരത്ത് കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ. രാവിലെ വേലിയിറക്കമായതിനാൽ കനോലിക്കനാലിൽ വെള്ളം കുറവായിരുന്നു. ഈ ഭാഗത്താണ് രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. സമീപ വാസികളാണ് മൃതദേഹം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി പരിശോധിക്കുകയും മൃതദേഹം ബന്ധുക്കളെ കാണിച്ച് കാണാതായ യുവതിയുടേയും കുഞ്ഞിൻ്റേതുമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതലാണ് യുവതിയേയും കുഞ്ഞിനേയും കാണാതായത്. കാഞ്ഞാണി ആനക്കാടുള്ള വീട്ടിൽ നിന്നും അന്തിക്കാട് കല്ലിടവഴിയിലുള്ള ഭർത്താവിൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയും കുഞ്ഞും രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച കൃഷ്ണപ്രിയ.അന്തിക്കാട്: കാണാതായ യുവതിയേയും ഒന്നര വയസ്സായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻ്റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനിയുമായ കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ ( 24 ), മകൾ പൂജിത (ഒന്നര) എന്നിവരുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ പാലാഴി കനോലിക്കനാൽ തീരത്ത് കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ. രാവിലെ വേലിയിറക്കമായതിനാൽ കനോലിക്കനാലിൽ വെള്ളം കുറവായിരുന്നു. ഈ ഭാഗത്താണ് രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. സമീപ വാസികളാണ് മൃതദേഹം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി പരിശോധിക്കുകയും മൃതദേഹം ബന്ധുക്കളെ കാണിച്ച് കാണാതായ യുവതിയുടേയും കുഞ്ഞിൻ്റേതുമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതലാണ് യുവതിയേയും കുഞ്ഞിനേയും കാണാതായത്. കാഞ്ഞാണി ആനക്കാടുള്ള വീട്ടിൽ നിന്നും അന്തിക്കാട് കല്ലിടവഴിയിലുള്ള ഭർത്താവിൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയും കുഞ്ഞും രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച കൃഷ്ണപ്രിയ.