നവവധു വയറു വേദനയെ തുടർന്ന് മരിച്ചു .
പെരുമ്പിലാവ് :- വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു . പെരുമ്പിലാവ് കോളനിയിൽ വട്ടേക്കാട്ട് ഷൺമുഖൻ മകൻ ലിജിത്തിൻ്റെ ഭാര്യയും നാട്ടിക അറക്കൽ വീട്ടിൽ പരേതനായ ചന്ദ്രൻ്റെ മകളുമായ ധനിത (38 ) യാണ് മരിച്ചത്. ഏപ്രിൽ 21നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
വയറു വേദനയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു വ്യാഴാഴ്ച രാത്രി ഏഴരയോടെ തൃശൂർ ദയ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ധനിത വാടാനപ്പിള്ളിയിലെ സെൻട്രൽ ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് ലിജിത്ത് അബുദാബിയിൽ ജോലി ചെയ്യുകയാണ് .
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഭർത്താവിൻ്റെ വീടായ പെരുമ്പിലാവിൽ എത്തിച്ച് പൊതുദർശനത്തിനു ശേഷം ധനിതയുടെ നാട്ടികയിലെ വീട്ടുവളപ്പിൽ വൈകീട്ടോടെ സംസ്ക്കരിക്കും. ധനിതയുടെ മാതാവ് – ശാന്ത , സഹോദരി – ധന്യ