SSLC – PLUS 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
തൃപ്രയാർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് അടക്കം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഏങ്ങൂർ എഡ്ഗർ സി ലോറൻസ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ എം പി വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ് മുഖ്യ അഥിതി ആയിരിന്നു. യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് റാനിഷ് കെ രാമൻ, പി എസ് സുൽഫിക്കർ,ശ്രീദേവി സദാനന്ദൻ, പുഷ്പാംഗദൻ ഞായക്കാട്ട് എങ്ങൂർ എഡ്ഗർ സി ലോറൻസിന്റെ കുടുംബാഗങ്ങൾ വർഷ ലോറൻസ് , അലീഷ ലോറൻസ് എന്നിവർ സംസാരിച്ചു.പ്രസാദ് വെള്ളാഞ്ചേരി, രഘുനാഥ് നായരുശേരി,അക്ബർ വലിയകത്ത്, രവി വെള്ളാഞ്ചേരി,സരള കുറുപ്പത്ത്,സത്യഭാമ രാമൻ,സുഷമ പ്രസാദ്,വിലാസിനി കൊറിയൻ കൊറോത്ത്, റെജി ഭൂവനേശ്വരൻ, ശരണ്യ മായരണൻ,എന്നിവർ സന്നിഹിദരായിരുന്നു.