ഗ്രാമ വാർത്ത.

വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

വലപ്പാട് ചന്തമൈതാനിയിൽ വെച്ച് തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജുള അരുണൻ ശുചീകരണ ക്യാമ്പയിൻ ഉൽഘാടണം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ശ്രീ ഷിനിൽ സി എൻ ആമുഖപ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ വി ആർ ജിത്ത് അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി ജ്യോതി രവീന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാലൻ ടി എസ് നന്ദിയും പ്രകാശിപ്പിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുബൈർ, ആരോഗ്യ പ്രവർത്തകർ,ഹരിത കർമ്മസേന അംഗങ്ങൾ,ജനപ്രതിനിധികൾ, ആശ വർക്കർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, പഞ്ചായത്ത്‌ ജീവനക്കാർ, കുടുംബശ്രീ സി ഡി എസ് പ്രതിനിധികൾ,ഗ്രാമപഞ്ചായത്ത് MGNREGS AE, സ്റ്റാഫ്‌, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close