ഗ്രാമ വാർത്ത.
എസ് എസ് എൽ സി -പ്ലസ്സ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി അനുമോദിച്ചു.
തൃപ്രയാർ – 2023-24 എസ് എസ് എൽ സി -പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നാട്ടിക ടാഗോർ കലാവേദിയുടെ ആഭിമുഖ്യത്തിൽ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. അനുമോദന സദസ്സ് റിട്ടേഡ് DYSP പി കെ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ടാഗോർ കലാവേദി സെക്രട്ടറി ടി വി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പുതിയങ്ങാടിമോഡൽ ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ പി എസ് സൈനുദ്ധീൻ, നാട്ടിക എസ് എൻ കോളേജ് പ്രൊഫസർ വിതു ജോൺസൺ, എന്നിവർ മുഖ്യ അഥിതി ആയി.പി എം സിദ്ദിഖ്,ടാഗോർ കലാവേദി രക്ഷധികാരി,സൈനുദ്ധീൻ വെളിയത്ത്,എ എ അബ്‌ദുള്ളക്കുട്ടി,മിജു തളിക്കുളം എന്നിവർ സംസാരിച്ചു.സുധീർ പുതിയങ്ങാടി,ലെനീഷ് അയിനിക്കാട്ട് . ഷൈജൻ പെടാട്ട്, രവി ചൂരിക്കാട് , പ്രഭാകരൻ കാട്ടുങ്ങൽ, സജീവൻ അയിനിക്കാട്ട്,എന്നിവർ പങ്കെടുത്തു.