ട്രേഡ് & സര്‍വ്വീസ് ഗ്രൂപ്പ് നാലാം വാര്‍ഷികം ആഘോഷിച്ചു 1460 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ട്രേഡ് & സര്‍വ്വീസ് ഗ്രൂപ്പ് തൃശൂര്‍ ജില്ലയിലെ 25 പഞ്ചായത്തുകളില്‍ വ്യാപിച്ചിരിക്കുന്നു. 106 പേര്‍ക്ക് ഗ്രൂപ്പിലൂടെ രക്തദാതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞു. തൊഴില്‍ അന്വേഷകരായ 15,000 പേര്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ ഇതിനോടകം സാധിച്ചു. ഉറ്റവരെയും വിലപ്പെട്ട വസ്തുക്കളും നഷ്ടപ്പെട്ട 419 അറിയിപ്പുകളില്‍ ഏറിയഭാഗവും തിരിച്ചുകിട്ടാനായി അതിജീവനത്തിന്‍റെ പാതയില്‍ നമ്മുടെ മനുഷ്യസഹജമായ ദൈനംദിന ആവശ്യങ്ങള്‍ അറിയിക്കാനൊപ്പം നിന്ന നിസ്വാര്‍ത്ഥ സേവനകൂട്ടായ്മയുടെ നാലാമത് വാര്‍ഷികം ആഘോഷിച്ചു. തൃപ്രയാര്‍ എസ്.എന്‍.ഡി.പി. നാട്ടിക യൂണിയന്‍ ഹാളില്‍ നടന്ന യോഗത്തില്‍ പബ്ലിസിറ്റി കണ്‍വീനറും, താന്ന്യം ഗ്രൂപ്പ് അഡ്മിനുമായ സന്തോഷ് കോലോത്ത് അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ക്രിയേറ്റര്‍ സുഖില്‍ദാസ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി ഗ്രൂപ്പ് അഡ്മിന്‍മാരെ സുഖില്‍ദാസ് മൊമെന്‍റോ നല്‍കി ആദരിച്ചു. ഗിഫ്റ്റ്, മെമെന്‍റോ, സ്പോണ്‍സര്‍ എന്നിവ നല്‍കിയ മിയ കണ്‍വെന്‍ഷന്‍ സെന്‍റര്‍, സാന്ദ്രാസ് ട്രസ്റ്റ് എന്നിവരോടുള്ള കൃതജ്ഞത യോഗത്തില്‍ പ്രത്യേകം അറിയിച്ചു. യോഗത്തില്‍ ഷാനി സുഖില്‍ദാസ്, ജാബിര്‍, ഗിരീഷ്, ഫസീല, നൗഷാദ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്ററും വലപ്പാട് അഡ്മിനുമായ സജിന്‍ സാന്ദ്ര സ്വാഗതം ആശംസിച്ചു. എം എസ് സജീഷ് നന്ദിയും പ്രകാശിപ്പിച്ചു.