ഗ്രാമ വാർത്ത.
വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കുന്നതിനു സർക്കാർ ആവിശ്യമായ നടപടി സ്വീകരിക്കണം- ടി എൻ പ്രതാപൻ എം പി.
വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കുന്നതിനു സർക്കാർ ആവിശ്യമായ നടപടി സ്വീകരിക്കണം- ടി എൻ പ്രതാപൻ എം പി.
തൃപ്രയാർ -SSLC-PLUS 2 പരീക്ഷകളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് 2 ഡിഗ്രീ ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിൽ പ്ലസ് വൺ -പ്ലസ് 2 ക്ലാസ്സുകളുടെ എണ്ണം വർധിപ്പിക്കണം. പ്ലസ് വണ്ണിനും -ഡിഗ്രിക്കും കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നതിനു സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. പത്താം ക്ലാസും പ്ലസ് ടു പാസായ ഒരു വിദ്യാർത്ഥിയും ഒരു വിദ്യാലയങ്ങളിലും അഡ്മിഷൻ ലഭിക്കാതെ നിരാശപ്പെടുന്ന ഒരു സാഹചര്യവും ഉണ്ടാക്കരുതെന്നും, കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും ടി എൻ പ്രതാപൻ എംപി പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക പഞ്ചായത്തിലെ എസ്എസ്എൽസി -പ്ലസ് ടു -സിബിഎസ്ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് അടക്കം ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായിരുന്ന സി കെ ജി വൈദ്യർ സ്മാര വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എം പി. കെപിസിസി മീഡിയ സെൽ സ്റ്റേറ്റ് ചെയർമാൻ ഡോക്ടർ പി സരിൻ IAAS വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി, ഡിസിസി ജനറൽ സെക്രട്ടറി വി ആര്‍ വിജയന്‍, സുനിൽ ലാലൂർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ, എ എൻ സിദ്ധപ്രസാദ്,സി ജി അജിത് കുമാർ,വി ഡി സന്ദീപ്, സി എസ് മണികണ്ഠൻ, മധു അന്തിക്കാട്ട്എന്നിവർ സംസാരിച്ചു.ടിവി ഷൈൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പിസി ജയപാലൻ, ബാബു പനക്കൽ,യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് രാനീഷ് കെ രാമൻ,കെഎസ്‌യു ജില്ലാ സെക്രട്ടറി എം പി വൈഭവ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റീന പത്മനാഭൻ, ജില്ലാ സെക്രട്ടറി രഹന ബിനീഷ്,നാട്ടിക ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ആർ ദാസൻ, കെ വി സുകുമാരൻ,പി വി സഹദേവൻ,യൂ ബി മണികണ്ഠൻ,പി എം സുബ്രഹ്മണ്യൻ,എ എസ് പത്മപ്രഭ, കൃഷ്ണകുമാർ എരണത്ത് വെങ്ങാലി എന്നിവർ പങ്കെടുത്തു. എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ നാട്ടിക ഫിഷറീസ് ഗവണ്മെന്റ് സ്കൂൾ, നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളുകളെ ചടങ്ങിൽ പുരസ്‌കാരം നൽകി ടി എൻ പ്രതാപൻ എം പി അനുമോദിച്ചു.
