ചരമം
ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു.
പഴുവിൽ: ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. ആലപ്പാട് തണ്ടിയേക്കൽ ഷാജിയുടെ മകൻ രോഹിത് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് അപകടം. തൃശ്ശൂരിൽ നിന്ന് വരികയായിരുന്ന ബസ്സിൽ രോഹിത് സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിതിനെ നാട്ടുകാർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: മിനി. സഹോദരൻ: അക്ഷയ്.