ഭാരതീയ മത്സ്യപ്രവർത്തക സംഘം 22 മത് തൃശൂർ ജില്ലാ സമ്മേളനവും അനുമോദന സദസ്സും. ഭാരതീയ മത്സ്യപ്രവർത്തക സംഘം 22 മത് തൃശൂർ ജില്ലാ സമ്മേളനവും അനുമോദന സദസ്സും വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസ്തുത യോഗത്തിൽ മോഹൻദാസ് കടകത്ത് സ്വാഗതവും അഡ്വ. കലാധരൻ തെക്കേടത്ത് അധ്യക്ഷതയും വഹിച്ച സമ്മേളനത്തിന്റെ ഉത്ഘാടനം സംസ്ഥാന പ്രസിഡന്റ് പി. പി. ഉദയഘോഷ് നിർവഹിച്ചു.ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാടാനപ്പിള്ളി പോലിസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീലക്ഷ്മി അവർകൾ അനുമോദിച്ചു. തുടർന്ന് സാമി പട്ടരുപുരയ്ക്കൽ, ഇന്ദിര മുരളി, സുരേഷ്. കെ. ജി., ഉഷ സുകുമാരൻ, ജോഷി ബ്ലാങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു. വരുന്നട്രോളിംഗ് നിരോധനകാലയളവിൽ തീരദേശ മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ പ്രമേയം പാസ്സാക്കി. യോഗത്തിന് ശശി തളിക്കുളം നന്ദി പ്രകാശിപ്പിച്ചു. പുതിയ ഭാരവാഹികൾ : പ്രസിഡന്റ് : വേദവ്യാസൻ ഇത്തിക്കാട്ട്, വൈസ്. പ്രസിഡന്റ് : അഡ്വ. കലാധരൻ തെക്കേടത്ത്, വേദവ്യാസൻ ചാവക്കാട്, ജനറൽ സെക്രട്ടറി : മോഹൻദാസ് കടകത്ത്, ജോ. സെക്രട്ടറി നന്ദകുമാർ സ്നേഹതീരം, ശശി കുട്ടമ്പറമ്പത്ത്, ഖജാൻജി : യജു. കെ. എസ്. പൊയ്യ എന്നിവരെ തിരഞ്ഞെടുത്തു .https://chat.whatsapp.com/HLGemWTrujsFqnQP9oBx6Y