ഗ്രാമ വാർത്ത.

*ആർദ്ര എം ആനന്ദിനെ ആദരിച്ചു* കാസർഗോഡ് നടന്ന സംസ്ഥാന കുടുംബ ശ്രീ കലോത്സവത്തിൽ കുച്ചുപ്പുടി, നാടോടി നൃത്തം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ആർദ്ര എം ആനന്ദിനെ പഞ്ചായത്ത്‌ മെമ്പർ ജീജ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കുടുംബ ശ്രീ ഭാരവാഹികൾ വീട്ടിൽ പോയി ആദരിച്ചു തളികുളം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ താമസിക്കുന്ന വിലാസിനിയുടേയും മംഗളാനന്ദന്റേയും മകളായ ആർദ്ര സ്കൂൾ യുവജനോത്സവ മത്സരങ്ങളിലടക്കം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് തൃശ്ശിവപേരൂർ കണ്ണനു കീഴിൽ നൃത്തം അഭ്യസിയ്ക്കുന്ന ആർദ്ര തൃശ്ശുർ ആത്മകലാപീഠത്തിലെ വിദ്യാർത്ഥിയും വാടാനപ്പിള്ളി സർഗ കലാവിദ്യാലയത്തിലെ നൃത്ത പരിശീലകയുമാണ്. ചടങ്ങിൽ സി ഡി എസ് മെമ്പർ ഷമീന മജീദ്, എ ഡി എസ് മെമ്പർമാരായ ജെസ്മി ജോഷി, വിജയ ലക്ഷ്മി ആപറമ്പത്ത്,കുടുംബശ്രീ ഭാരവാഹികളായ സിമി അനോഷ്, സീനത്ത് ഷക്കീർ, ഷഹന മിഥുൻ, നൗമ്യ എന്നിവർ സന്നിഹിതരായിരുന്നു.. https://chat.whatsapp.com/CoIlZoGjoRf0KxC9DL1wEG

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close