ഗ്രാമ വാർത്ത.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയതിനെ തുടർന്ന് പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും സഹകരിച്ച ആസൂത്രണസമിതി,എങ്ങണ്ടിയൂർ, വാടാനപ്പള്ളി, വലപ്പാട്, തളിക്കുളം, നാട്ടിക ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക്‌ നിർവഹണ ഉദ്യോഗസ്ഥർ എന്നിവരെയും ആക്ടസ് തൃപ്രയാർ, വാടാനപ്പള്ളി പ്രവർത്തകരെയും ആദരിച്ചു. കൂടാതെ മികച്ച പ്രവർത്തനം കാഴ്ച വച്ച തളിക്കുളം ബ്ലോക്ക്, 5 ഗ്രാമപഞ്ചായത്തുകളിലെയും mgnregs ഉദ്യോഗസ്ഥരെയും, സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെയും ആദരിച്ചു.sslc plus two മുഴുവൻ A+ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരവും ചടങ്ങിൽ നൽകി തളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ മല്ലിക ദേവൻ അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ k c പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മാരായ ഗീതു കണ്ണൻ, ശാന്തി ഭാസി, സജിത p i,M R ദിനേശൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ ജിത്ത്, ബ്ലോക്ക് ആസൂത്രണസമിതി ഉപാധ്യക്ഷൻ ജോളി വിജയൻ, അംഗം മോഹനൻ മാസ്റ്റർ ബ്ലോക്ക് മെമ്പർ മാരായ ബിജോഷ് ആനന്ദൻ, കല ടീച്ചർ, ജൂബി മെമ്പർ, വസന്ത ദേവലാൽ, സുധ കെ ബി, ഇബ്രാഹിം പടുവിങ്ങൽ, c r ഷൈൻ, ഭഗീഷ് പൂരാടൻ, ലിൻഡ സുഭാഷ ചന്ദ്രൻ, തളിക്കുളം ബിപിസി സിന്ധു ടീച്ചർ jbdo ലത, bdo റെജികുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബി സുരേഷ്‌കുമാർ സ്വാഗതവും ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി നന്ദി പറഞ്ഞു https://chat.whatsapp.com/CoIlZoGjoRf0KxC9DL1wEG

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close