തളിക്കുളം കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തി
പകർച്ച വ്യാധി രോഗങ്ങൾ തടയിടുന്നതിന് വേണ്ട പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിലും മാസങ്ങളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാത്തത്തിലും
ജീവൻ രക്ഷ മരുന്നുകളുടെ ലഭ്യത കുറവ് പരിഹരിക്കാതതിലും പ്രതിഷേധിച്ചു കൊണ്ടാണ് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
കുടുംബാരോഗ്യ കേന്ദ്രത്തിൽ 25 ലിറ്റർ കിട്ടുന്ന ആർ ഒ പ്ലാന്റ് സ്ഥാപിച്ചത് കുടിവെള്ളത്തിന് മാത്രമല്ലാതെ എല്ലായിടത്തേക്കും കണക്ഷൻ നൽകി
ഇതോടെ പലപ്പോഴും വെള്ളം കിട്ടാത്ത അവസ്ഥയായി
ആർ ഒ പ്ലാന്റിൽ നിന്ന് വെള്ളം ലഭിക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതിക്ക് ആരോഗ്യ വകുപ്പിൽ നിന്ന് കത്ത് നൽകിയെങ്കിലും ഒരു നടപടിയും കൈകൊണ്ടില്ല
അടുത്ത പദ്ധതിയിൽ ഫണ്ട് വെക്കാമെന്നാണ് പഞ്ചായത്തിൽ നിന്നും മറുപടി ലഭിച്ചത്
സാധാരണ ഇത്തരം പ്ലാന്റ്റുകൾ സ്ഥാപിക്കുമ്പോൾ ഗ്യാരണ്ടി ഉണ്ടാവാറുള്ളതാണ്
അത് പോലും ചെയ്തു കൊടുക്കാൻ പഞ്ചായത്ത് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നവർ തെയ്യാറായില്ല.
കോൺഗ്രസ്സ് സമരം പ്രഖ്യാപിച്ചതിന് ശേഷം പ്ലാന്റിൽ നിന്നുള്ള കണക്ഷൻ കട്ട് ചെയ്തു
താത്കാലികമായി
വേറെ കണക്ഷൻ നൽകിയെങ്കിലും പലയിടത്തും വെള്ളം ലീക്ക് ചെയ്യുന്ന അവസ്ഥയാണ്
മഴക്കാലത്തിന് മുൻപേ നടത്തേണ്ട ശൂചികരണ പ്രവർത്തനങ്ങൾ നടത്താത് മൂലം പകർച്ച വ്യാധി രോഗങ്ങൾ തളിക്കുളത്ത് കൂടുന്ന അവസ്ഥ ഉണ്ടായി
സാധാരണ ശുചികരണ പ്രവർത്തനങ്ങൾക്ക് വാർഡുകളിലേക്ക് കൊടുക്കുന്ന ശുചിത്വ മിഷൻ ഫണ്ടും എൻ ആർ എച്ച് എം ഫണ്ടും പഞ്ചായത്ത് ഫണ്ടും നൽകാത്തതിനെ തുടർന്ന് വാർഡ് തലങ്ങളിൽ ശുചിത്വ പ്രവർത്തനങ്ങൾ നിശ്ചലമാക്കി.
തളിക്കുളം പഞ്ചായത്തിൽ മരുന്ന് ക്ഷാമം ഉണ്ടാകുന്നതിന് പരിഹാരം കണ്ടെത്താൻ ഒരു നടപടിയും പഞ്ചായത്ത് കൈകൊള്ളുന്നില്ല
മറ്റ് പഞ്ചായത്തുകൾക്ക് 25 ലക്ഷം രൂപ വരെ സർക്കാറിൽ നിന്ന് ലഭിക്കുമ്പോൾ തളിക്കുളം പഞ്ചായത്തിന് ലഭിക്കുന്നത് പകുതി പൈസ മാത്രമാണ്
ഇത് കൂട്ടി വേടിക്കുന്നതിന് വേണ്ടി ആത്മാർത്തമായ ഇടപെടൽ പഞ്ചായത്ത് നടത്തുന്നില്ല.
മൃഗങ്ങളിൽ നിന്ന് കടിയേറ്റലോ മറ്റോ നൽകുന്ന വാക്സിൻ കാലങ്ങളായി ഇല്ലാത്ത അവസ്ഥയാണ് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്.
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന് ശേഷം കൂടുതലായി വെച്ച ഡോക്ടറുടെ സേവനം ഇപ്പോൾ ഇല്ല
അതിന് പകരം പരിഹാരം കണ്ടെത്താനുള്ള ഒരു നടപടിയും പഞ്ചായത്ത് കൈകൊണ്ടില്ല.
വൈകുന്നേരം ആറുമണി വരെ പ്രവർത്തിക്കേണ്ട കുടുംബാരോഗ്യ കേന്ദ്രം ഇപ്പോൾ ഉച്ചയോടെ അവസാനിപ്പിക്കുകയാണ്
ഇത് സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയാണെന്ന് പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി പറഞ്ഞു.
ആരോഗ്യ കേന്ദ്രത്തിന് സമീപം ഷെഡ് പണിതതിൽ അഴിമതി നടന്നിട്ടുണ്ട് ഇത് നൽകാൻ വിസമ്മതിച്ച ഉദ്യോഗസ്ഥരെ ഭീഷണി പെടുത്തുന്ന സമീപനം ചിലരിൽ നിന്ന് ഉണ്ടായിട്ടുണ്ട്
അത് പുറത്ത് കൊണ്ട് വരുമെന്നും ഷൗക്കത്തലി പറഞ്ഞു.
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷനായ ചടങ്ങിൽ കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, സി വി ഗിരി, മുനീർ ഇടശ്ശേരി, സുമന ജോഷി, നീതു പ്രേംലാൽ, ലിന്റ സുഭാഷ് ചന്ദ്രൻ, ജീജ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് എ സി പ്രസന്നൻ, എ എ യുസഫ്, വാസൻ കോഴിപറമ്പിൽ, എ എസ് ഷീബ, സുമിത സജു, എ എ അൻസാർ, ഐ കെ സുജിത്ത്, കെ കെ ഷണ്മുഖൻ, എൻ കെ ഗോപാലൻ, സീനത്ത് അഷ്‌റഫ്, ബാലൻ നമ്പി, രാമചന്ദ്രൻ പണ്ടാരെ, തുടങ്ങിയവർ നേതൃത്വം നൽകി