തളിക്കുളം ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം ശുഭാപ്തി പദ്ധതിയുടെ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ശുഭാപ്തി പദ്ധതിയുടെ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2,50000 രൂപ പദ്ധതിവിഹിതം ഉപയോഗിച്ച് 27 ഗുണഭോക്താക്കൾക്കായി കമോട് ചെയർ, വീൽ ചെയർ, സ്പോർട്സ് വീൽചെയർ, ലേണിംഗ് കിറ്റ്, പെടൽ എക്സസൈസർ, പ്രത്യേക ചെരുപ്പുകൾ, ഓർത്തോ ഉപകരണങ്ങൾ, കേൾവി സഹായി എന്നീ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ അനിത ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം കെ ബാബു, ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, സന്ധ്യാ മനോഹരൻ, സുമന ജോഷി, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സഫീർ, ഡോക്ടർ അജയ് രാജ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുജീബ്, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ. കെ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ. സി. ഡി. എസ് സൂപ്പർവൈസറും നിർവഹണ ഉദ്യോഗസ്ഥയുമായ സിനി. കെ. എസ് പദ്ധതി വിശദീകരണം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിലെ ഓഡിയോളജിസ്റ്റ് നീതു, ബ്രിങ്കന, സോഷ്യൽ വർക്കർമാരായ ശ്രീജിത്ത്, ജോജോ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. അംഗനവാടി അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.