ഗ്രാമ വാർത്ത.

ചേറ്റുവ ജി.എം.യു.പി. സ്കൂളിൽ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു.

ഉടമസ്ഥർ ഉപയോഗിക്കാത്തതും അതേ സമയം ഉപയോഗ യോഗ്യമായതുമായ പ്രായ ഭേദമന്യേ ഉള്ള വസ്ത്രങ്ങൾ ഡ്രസ്സ് ബാങ്കിലേക്ക് സ്വീകരിക്കുകയും ലഭ്യമായ വസ്ത്രങ്ങൾ ആർക്കും തെരഞ്ഞെടുത്ത് കൊണ്ടുപോകാൻ കഴിയുകയും ചെയ്യുന്ന രീതിയിലാണ് ഡ്രസ്സ് ബാങ്ക് പ്രവർത്തിക്കുക.

കുട്ടികളിൽ പ്രകൃതിയോടും സമൂഹത്തോടുമുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി – ‘ഇക്കോ ക്ലബ്ബുകൾ’ ലൈഫ് ദൗത്യത്തിനായി – (Eco Clubs For Mission Life) ഇക്കോ ക്ലബ്ബുകൾ എന്ന പ്രമേയം അടിസ്ഥാനമാക്കി സ്കൂൾ ഇക്കോ ക്ലബ്ബാണ് പ്രോഗ്രാമിന് നേതൃത്വം നൽയുന്നത്..
ബാങ്കിലേക്കുള്ള വസ്ത്രങ്ങളുടെ ആദ്യ ഏറ്റുവാങ്ങൽ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ഗീതു കണ്ണൻ നിർവ്വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ചിന്ത സ്വാഗതമാശംസിച്ചു . പ്രധാന അധ്യാപകൻ പി.ബി. സജീവ് സംസാരിച്ചു.
സ്കൂൾ വികസന സമിതി അംഗം യൂസഫ് ഹംസ , പി.ടി.എ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ സിലിമുഹമ്മദ് ,ഷിൻസിയ, ഷഫീന,മിസിരിയ പ്രിയ,ഇക്കോ ക്ലബ്ബ് കൺവീനർ സീനത്ത് കെ.ഐ. തുടങ്ങിയവർ സംബന്ധിച്ചു.
തുടക്ക ദിവസത്തിൽ തന്നെ നൂറോളം വസ്ത്രങ്ങൾ ബാങ്കിലെത്തുകയും വിരലിലെണ്ണാവുന്ന വ ഒഴികെയുള്ളവ ആവശ്യക്കാർ കൊണ്ടു പോവുകയും ചെയ്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close