തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ +1 ക്ലാസിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. PTA പ്രസിഡൻ്റ് പ്രിൻസ് മദൻ അദ്ധ്യക്ഷത വഹിച്ചു. PM അഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. HSS പ്രിൻസിപ്പൽ MA ആശ സ്വാഗതം ആശംസിച്ചു. പി.മുഹമ്മദാലി മുഖ്യാതിഥി ആയിരുന്നു. എൻ്റോവ്മെൻ്റ് വിതരണവും മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ PM അഹമ്മദ് നിർവഹിച്ചു. തളിക്കുളം ഗ്രാമ പഞ്ചായത്ത് education standing commitee chairman MK ബാബു, തളിക്കുളം High School HM അബ്സത്ത് A , തളിക്കുളം BRC BPC ചിത്രകുമാർ, MPTA പ്രസിഡൻ്റ് വിനിത വി.വി , HSS വിഭാഗം അദ്ധ്യാപിക Bindhu E , VHSE പ്രിൻസിപ്പൽ Shiji.P.P , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.