ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാരം പദ്ധതിയിലേയ്ക്ക് ധനസഹായം നൽകി. ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാരം പദ്ധതിയിലേയ്ക്ക് ധനസഹായം നൽകി. എടശേരി കോഴിപറമ്പിൽ അശോകന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചാണ് ധനസഹായം നൽകിയത്. ആക്ട്സ് ബ്രാഞ്ച് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് പി.വിനു അശോകനിൽ നിന്നും തുക ഏറ്റുവാങ്ങി. സെക്രട്ടറി സന്തോഷ് മാടക്കായി, ട്രഷറർ വി ഗോപാലകൃഷ്ണൻ, ജില്ലാ പ്രതിനിധി എം.കെ ബഷീർ, വൈസ് പ്രസിഡൻ്റ് K R വാസൻ , ഭാരവാഹികളായ വാസൻ ആന്തുപറമ്പിൽ, പി മാധവമേനോൻ, ടി.ജി രാജേഷ്, അഭയ് തൃപ്രയാർ എം.എസ് സജീഷ്, രഹ്ന ബിനീഷ്, സുവിത്ത് കുന്തറ, എൻ സി ഡേവീസ്, മാനേജർ ഡേവീസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.