ഗ്രാമ വാർത്ത.

*ഡോക്ടർമാരെ അനുമോദിച്ച് നെഹ്റു സ്റ്റഡി സെന്റർ* പെരിങ്ങോട്ടുകര : ഡോക്ടേഴ്സ് ദിനമായ ജൂലായ് 1 ന് താന്ന്യം ഗവ. ഹോസ്പിറ്റലിലെ ഡോക്ടർമാരെ നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ എത്തി അനുമോദിച്ചു. നെഹ്റു സ്റ്റഡി സെന്റർ കൺവീനർ രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു . നെഹ്റു സ്റ്റഡി സെന്റർ ചെയർമാനും , ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ആന്റോ തൊറയൻ സൂപ്രണ്ട് ഡോക്ടർ ദീപ എം.ബി, ഡോക്ടർമാരായ മനു എം ഗോപാൽ , നസീറ അഹമ്മദ് ഹുസൈൻ എന്നിവരെ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു , മധുര വിതരണവും നടത്തി . ഹെൽത്ത് ഇൻസ്പെക്ടർ പി.പി. ദേവദാസ് , നിസാർ കുമ്മം കണ്ടത്ത് , പ്രമോദ് കണിമംഗലത്ത് , സാജൻ കുറ്റിക്കാട്ട് പറമ്പിൽ എന്നിവർ പ്രസംഗിച്ചു . സമൂഹത്തിന് ഒഴിച്ചു കൂടുവാൻ സാധിക്കാത്തതാണ് വൈദ്യ ശാസ്ത്രമെന്നും അതിന് നേതൃത്വം നൽകുന്ന ഡോക്ടർമാർ സമൂഹത്തിന് അഭിമാനമാണെന്നു അനുമോദനയോഗം അഭിപ്രായപ്പെട്ടു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close