Uncategorized

സർവ്വീസ് പെൻഷൻ പിടിച്ചു പറിക്കാൻ സർക്കാർ ശ്രമം: അനിൽ പുളിക്കൽ തൃപ്രയാർ : സർക്കാർ ജീവനക്കാരുടെയും, സർവ്വീസ് പെൻഷൻകാരുടെയും പേരിൽ സർക്കാർ നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതിയിലൂടെ ശമ്പളവും പെൻഷനും പിടിച്ചു പറിക്കാണ് സർക്കാർ ശ്രമിക്കുന്നതെന്ന് DCC ജന:സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. മെഡിസെപ് പദ്ധതിയിലെ ആക്ഷേപകങ്ങൾക്ക് പോലും പരിഹാരം കാണാത്ത സർക്കാർ ജീവാന ന്ദം പറഞ്ഞു വരുന്നത് പെൻ ഷ നേഴ്‌സിൻ്റെ ആനുകൂല്യങ്ങൾ കവരാൻ വേണ്ടി മാത്രമാണെന്ന് അനിൽ പുളിക്കൽ കൂട്ടി ചേർത്തു. പെൻഷൻ പരിക്ഷ്കരണം നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശ്ശീക വിതരണം ചെയ്യുക , മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക , ജിവാനന്ദം ഉപേക്ഷിക്കുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി തൃപ്രയാർ സബ്ബ് ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനിൽ പുളിക്കൽ. പ്രതിഷേ യോഗത്തിൽ ksspa നിയോജക മണ്ഡലം പ്രസിഡന്റ് മൈത്രി ശ്രീവൽസൻ അധ്യക്ഷത വഹിച്ചു. V R ജഗദീശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി , A N സിദ്ധപ്രസാദ് മാസ്റ്റർ , SR ഷണമുഖൻമാസ്റ്റർ , PB കൃഷ്ണകുമാർ മാസ്റ്റർ , ഷഹില ടീച്ചർ ,നന്ദിനി ടീച്ചർ , വനജ , അനില Ks , G യശോദ , ജോജോ, നന്ദകുമാർ , M രാധാകൃഷ്ണൻ , ജയകൃഷണബാബു, ദിനേശൻ മാസ്റ്റർ, വെങ്കിടേശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിന് രാജേന്ദ്രൻ മാസ്റ്റർ സ്വാഗതവും ,തിലകൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close