Ex GALFAR സൗഹൃദ കൂട്ടായ്മയുടെ വിദ്യാഭ്യാസ പുരസ്കാര ചടങ്ങിൽ ആക്ട് സ് തൃപ്രയാർ ബ്രാഞ്ചിന് സാമ്പത്തിക സഹായം നൽകി.
കേരളത്തിലെ വിവിധ ജില്ലകളിലുള്ള
EX ഗൾഫാർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടായ്മയിലെ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് മൊമന്റയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ആക്സിസ് ബ്രാഞ്ചിന് സാമ്പത്തിക സഹായം നൽകി.
ഇടശ്ശേരി സി എസ് എം കിൻഡർ ഗാർഡിയൻ സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സന്തോഷ് മാടക്കായി അധ്യക്ഷത വഹിച്ചു.സന്തോഷ് വൈദ്യർ വലപ്പാട് സ്വാഗതം പറഞ്ഞു..ആക്ട് സ് തൃപ്രയാർ ബ്രാഞ്ചിന്റെ പേപ്പർ ചലഞ്ചും ധനസായവും ട്രഷറർ വി ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. ആക്ട്സ് ഭാരവാഹികളായ വാസൻ ആന്തപ്പറമ്പിൽ . കെ ആർ വാസൻ , ex ഗൾഫാർ സൗഹൃദ കൂട്ടായ്മ രക്ഷാധികാരി അബു അമീർ ഗുരുവായൂർ . മഖ്സൂദ് ചേറ്റുവ,റഹ്മത്തലി വാടാനപ്പിള്ളി.സുരേഷ് ആലപ്പാട്.സുരേഷ് മോഹൻ എടശ്ശേരി .ജോൺ ബ്രിട്ടോ കോട്ടപ്പുറം .ഷാജി കോട്ടപ്പുറം .ആർ എം സലിം എടശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.ട്രഷറർ നന്ദകുമാർ കൂനത്ത് പാലാഴി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.