കവിത
അമ്മ
പൂനിലാവിൻ വെണ്മയോടെ പൂനിലാവിൻ പുഞ്ചിരിയോടെ കാത്തുനിൽക്കും എന്റെ കൈപിടിച്ചു നടക്കുവാൻ സ്നേഹത്താൽ പൊതിയുന്നു. മധുരത്തിൽ പൊതിയുന്നു
എൻ മനം കുളിരുന്നു ആ സ്നേഹവായ്‌പ്പിൽ
പൈതങ്ങൾആദ്യവാക്കുച്ചരിക്കും
അമ്മ എന്നു വിളിക്കും പുഞ്ചിരിയാൽ തൂകും
വിരിഞ്ഞ പൂവിനെപോലെ എന്നെ നോക്കി ചിരിക്കും നേരം ഉള്ളിൽ വേദന കൊണ്ടു പുളയും ഒരു പനിനീറിനെ പോലെ
പാൽ പുഞ്ചിരിതൂകി എന്നെ കുഞ്ഞൂ എന്നു വിളിക്കും ഓടിയെത്തും ചാടിക്കയറും തോളത്തു കിടന്നുറങ്ങും ഞാൻ എന്റെ അമ്മ എന്റെ സ്വർഗ്ഗം എവിടെയോകാത്തുനിൽക്കുന്നു എവിടെയോകാത്തുനിൽക്കുന്നു…
-അഞ്ജന നന്ദൻ പി