*കുറവുകളിൽ നിന്നും* *പ്രതിഭയെ കണ്ടെത്താം* ഷൈജു അന്തിക്കാട് വാടാനപ്പള്ളി : വിജയിച്ചവരുടേത് മാത്രമല്ല ലോകം എന്ന പോലെ വിജയിക്കുന്നവരിൽ മാത്രമല്ല പ്രതിഭ എന്നും തോൽക്കുന്നവരുടെ തോൽവി സൂക്ഷ്മമായി പരിശോധിച്ചാൽ അവിടെയും ഒരു പ്രതിഭയെ കണ്ടെത്താമെന്നും പുന്നച്ചോട് യങ്ങ്മെൻസ് ലൈബ്രറി ആൻഡ് റീഡിങ് റൂമും തളിക്കുളം പത്താംകല്ല് സി.എം.എസ്.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച ബഷീർ സ്മൃതി സദസ് ഉദ്ഘാടനംനിർവഹിച്ചുകൊണ്ട് ചലച്ചിത്രസംവിധായകൻ ഷൈജു അന്തിക്കാട് സംസാരിച്ചു. വാർഡ് മെമ്പർ സുമന ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടക-സിനിമാ സംവിധായകൻ ഐ.ഡി.രഞ്ജിത് ബഷീർ അനുസ്മരണവും, ഗ്രാമപഞ്ചായത്ത് അംഗം വിനയപ്രസാദ്, യങ്ങ് മെൻസ് ലൈബ്രറി പ്രസിഡണ്ട് രാകേന്ദു സുമനൻ, പി.ടി.എ.പ്രസിഡണ്ട് സുമിത, തളിക്കുളം പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ രഞ്ജിത്ത് പരമേശ്വരൻ, പ്രഭജടീച്ചർ,സരിഗസുബാഷ്,ഫസൽമാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ടും സംസാരിച്ചു. തളിക്കുളം സ്വദേശി മദനമോഹനന്റെ പുതിയ രണ്ടു നോവലുകൾ ലൈബ്രറിക്കും ഉദ്ഘാടകൻ ഷൈജു അന്തിക്കാടിനും സമ്മാനിച്ചു. സ്കൂൾ കുട്ടികൾ ബഷീർ കൃതികളുടെ ആസ്വാദനവും രംഗാവിഷ്കാരവും അവതരിപ്പിച്ചു.