*ലീഡർ കെ കരുണാകരൻ 106-ാം ജന്മിനവാർഷികാചരണം നടത്തി* പെരിങ്ങോട്ടുകര : താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ 106-ാം ജന്മദിന വാർഷികദിനാചരണം പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ നടത്തി പുഷ്പാർച്ചനയോടെ തുടങ്ങിയ ജന്മവാർഷിക ദിനാചരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നാട്ടി ക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും , ഗ്രാമപഞ്ചായത്ത് മെമ്പറുമായ ആന്റോ തൊറയൻ ജന്മവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു . രാമൻ നമ്പൂതിരി , സിദിഖ് കറപ്പം വീട്ടിൽ ,ഷിഹാബ് താന്ന്യം എന്നിവർ പ്രസംഗിച്ചു .ഉണ്ണികൃഷ്ണൻ മേനോത്തുപറമ്പിൽ , പ്രദീപ് .എം.എസ്. , രാജൻ , റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി