കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻ്റർ വലപ്പാട് ഒന്നാം നില കെട്ടിടം ഉദ്ഘാടനം –
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻ്റർ വലപ്പാട് ഒന്നാം നില കെട്ടിടം ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി ഡോക്ടർ എം. കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. യൂണി വേഴസിറ്റി അനുവധിച്ച രണ്ട് കോടി എൺപത് ലക്ഷം രൂപയിൽ നിന്നാണ് നിർമ്മാണം പൂർത്തികരിച്ചത് സിൻഡിക്കേറ്റ് മെമ്പർ ഡോ. കാവുമ്പായി ബാലകൃഷ്ണൻ,
ഡോ. റിച്ചാർഡ് സ്കറിയ ഡിസ്ട്രിക്ട് പഞ്ചായത്ത് മെമ്പർ മഞ്ചുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിത്ത്, എക്സിക്യൂട്ടീവ് മെമ്പർ താരാനാഥൻ മാസ്റ്റർ തുടങ്ങിയവർ ആശംസ അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനിയർ ജയൻ പടശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു.കോളേജ് പ്രിൻസിപ്പൾ ഡോ. തങ്കം പി. കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്മിത കെ.ബി നന്ദിയും അറിയിച്ചു. ഡെവലപ്മെൻറ് കമ്മിറ്റി അംഗങ്ങളായ, സുഭാഷ് എ. ജി. , സി.വാസുദേവൻ, ആർ.എം.മനാഫ്, പിടിഎ വൈസ് പ്രസിഡണ്ട് മിഷ പി. എസ് എന്നിവർ സന്നിഹിതരായി.