ഗ്രാമ വാർത്ത.
പൊതിച്ചോറുകൾ വിതരണം ചെയ്തു.
എൻ.എസ്.എസ് യൂണിറ്റിൻ്റെ പാഥേയം പരിപാടിയോടനുബന്ധിച്ച് എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു.
എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തൃപ്രയാറും തളിക്കുളത്തും ഉള്ള അതിഥി തൊഴിലാളികൾക്കും തൃശ്ശൂർ റൗണ്ടിൽ ഉള്ള നിരാലംബർക്കും പൊതിച്ചോറുകൾ വിതരണം ചെയ്തു. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, വാർഡ് മെമ്പർ സി.എസ്. മണികണ്ഠൻ, എല്ലാദിവസവും ഫുഡ് കൊടുക്കാൻ കോഡിനേറ്റ് ചെയ്യുന്നശ്രീജിത്ത്, അധ്യാപകരായിട്ടുള്ള രഘുരാമൻ കെ ആർ. നവീൻ ഭാസ്കർ. അമർ പിഎം, എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.