ഗ്രാമ വാർത്ത.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നാട്ടിക: കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയും ബാലസംഘം നാട്ടിക ഏരിയ കമ്മിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗവും മുൻ ദൂരദർശൻ അവതാരകനുമായ യു കെ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി എം എ ഹാരീസ് ബാബു അധ്യക്ഷനായി, മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദന മോഹനൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ എ വിശ്വംഭരൻ, അഡ്വ.വി കെ ജ്യോതി പ്രകാശ്, കെ സി പ്രസാദ്,മഞ്ജുള അരുണൻ,എം ആർ ദിനേശൻ, കെ ബി ഹംസ, രജനി ബാബു, ബാലസംഘം ഏരിയ കൺവീനർ നൗമി പ്രസാദ്, കോ-ഓഡിനേറ്റർ വി എസ് സൂരജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എസ് ആദർശ്, ഫാത്തിമ സനം എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം നടന്നു. പി രമേശൻ ക്വിസ് മത്സരം നിയന്ത്രിച്ചു. ഒന്നാം സമ്മാനം നേടിയ ഫിദ ഫാത്തിമക്ക് കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി എം എ ഹാരീസ് ബാബു ആട്ടിൻകുട്ടിയെ നൽകി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനം നൽകി
