ചെമ്പരത്തിപ്പൂ ചെവിയിൽ വച്ചു കൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു. എടമുട്ടം ബീച്ച് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ചെമ്പരത്തിപ്പൂ ചെവിയിൽ വച്ചു കൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിമ്പ്രം കാപ്പിരിക്കാവ് ക്ഷേത്രത്തിന് സമീപത്താണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത് നിരവധി സമരങ്ങൾ നടത്തിയിട്ടും അധികാരികളുടെ കണ്ണുതുറക്കുന്നില്ല റോഡിലൂടെസഞ്ചരിക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് അധികാരികൾ മനസിലാക്കാൻ വേണ്ടിയാണ് വ്യത്യസ്ഥ പ്രതിഷേധം നടത്തിയത്. DCC ജനറൽ സെക്രട്ടറി ശോഭാ സുബിൻ സമരം ഉദ്ഘാടനം ചെയ്തു. സി പി എം നേതൃത്വം കൊടുക്കുന്ന ഭരണസമതിയും പഞ്ചായത്ത് പ്രസിഡണ്ടും ജനങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല ഈ റോഡിലൂടെ സഞ്ചരിക്കുന്നവർ ചെമ്പരത്തി പൂവ് വെക്കേണ്ട അവസ്ഥയിലാണ് ‘ ആ ഗതികേടിലേക്ക് ജനങ്ങളെ കൊണ്ട് ചെന്ന് എത്തിച്ചത് പഞ്ചായത്ത് ഭരണസമതിയാണ് എന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ശോഭ സുബിൻ പറഞ്ഞു. തൈലം നൽകിയും ട്രോഫികൾ നൽകിയും മുൻപ് കോൺഗ്രസ് സമരം ചെയ്തിരുന്നു. മണ്ഡലം പ്രസിഡണ്ട് പി എസ് സന്തോഷ് മാസ്റ്റർ അധ്യക്ഷനായിരുന്നു ഡിസിസി വൈസ് പ്രസിഡണ്ട് ടി യു ഉദയൻ മുഖ്യ പ്രഭാഷണം നടത്തി പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി എം എം ഇക്ബാൽ , സുമേഷ് പാനാട്ടിൽ, ജെയ്ക്കോ മാസ്റ്റർ, ഷെരീഫ് മാസ്റ്റർ’ ഗ്രാമപഞ്ചായത്ത് മെമ്പർ അജ്മൽ ഷരീഫ് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിൽ കരിപ്പായിൽ, സി.വി വികാസ് , ഡേവിസ് വാഴപ്പുള്ളി’സചിത്രൻ തയ്യിൽ, യു ആർ രാഗേഷ് , ജിതേഷ്സോമൻ , അജ്മൽ കരയാമുട്ടം , എന്നിവർ നേതൃത്വം നൽകി.