നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച വിദ്യാർത്ഥികളെ
മാനസിക സങ്കർഷത്തിൽ ആക്കരുത്..പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ.
നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച വിദ്യാർത്ഥികളെ മാനസിക സങ്കർഷത്തിൽ ആക്കരുത്.. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ. വിദ്യാർത്ഥികളുടെ ഭാവി തീരുമാനിക്കുന്ന നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേട് വിദ്യാർത്ഥികളുടെ മാനസിക സംഘർഷത്തിൽ ആക്കാൻ ഇടവരുത്തരുതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.. ഉന്നത നിലവാരത്തിൽ ഉള്ള ഇത്തരം പരീക്ഷകളിൽ ചോദ്യ പേപ്പർ ചോരുന്നത് കഠിനാദ്ധ്വാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണം. ഉന്നത നീതിപീഠമായ സുപ്രീം കോടതി ഇക്കാര്യം നേരിട്ട് നിരീക്ഷണം നടത്തി എടുക്കുന്ന തീരുമാനങ്ങൾ ആശ്വാസ കരമാണ്. തളിക്കുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് അക്ഷരാദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു തങ്ങൾ. കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ, മത നിരപേക്ഷ നിലപാടുകളിൽ അമൂല്യ സംഭാവന നൽകിയ പാണക്കാട് മുഹമ്മലി ശിഹാബ് തങ്ങൾ എക്കാലവും സ്മരിക്കപ്പെടും.ടി. എൻ. പ്രതാപൻ എക്സ് എം.പി.മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ പ്രവാസി വ്യവസായി ഹോട്ട് പാക്ക് എം.ഡി. പി.ബി.അബ്ദുൾ ജബ്ബാറിനെ ശിഹാബ് തങ്ങൾ സ്മാരക എക്സ്സെലൻസി അവാർഡ് നൽകി ജന്മനാട് ആദരിച്ചു. ടി.എൻ.പ്രതാപൻ അവാർഡ് സമ്മാനിച്ചു. തളിക്കുളം മഹല്ല് മുത്തവല്ലി മുഹമ്മദ് നാസിം, തളിക്കുളം ശ്രീ ധർമ ശാസ്ത ക്ഷേത്രം സെക്രട്ടറി ടി.ആർ.സുഖിൽ ദാസ് എന്നിവർ ചേർന്ന് പ്രശസ്തി പത്രം നൽകി. ചടങ്ങിൽ തളിക്കുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ കെ. എ. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ. എസ്. എം. അസ്ഹർ അലി തങ്ങൾ, തളിക്കുളം മഹല്ല് റിലീഫ് കമ്മിറ്റി സെക്രട്ടറി എം. സി. മുഹമ്മദ് നാസിം, പി.കെ.ഷാഹുൽ ഹമീദ്, കെ. എസ്. റഹ്മത്തുള്ള, പി. എം. അബ്ദുൾ ജബ്ബാർവി. സി. അബ്ദുൾ ഗഫൂർ,വി. കെ. നാസർ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികളുടെ ഭാവി തീരുമാനിക്കുന്ന നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേട് വിദ്യാർത്ഥികളുടെ മാനസിക സംഘർഷത്തിൽ ആക്കാൻ ഇടവരുത്തരുതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു..
ഉന്നത നിലവാരത്തിൽ ഉള്ള ഇത്തരം പരീക്ഷകളിൽ ചോദ്യ പേപ്പർ ചോരുന്നത്
കഠിനാദ്ധ്വാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണം.
ഉന്നത നീതിപീഠമായ സുപ്രീം കോടതി ഇക്കാര്യം നേരിട്ട് നിരീക്ഷണം നടത്തി എടുക്കുന്ന തീരുമാനങ്ങൾ ആശ്വാസ കരമാണ്.
തളിക്കുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് അക്ഷരാദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു തങ്ങൾ.
കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ, മത നിരപേക്ഷ നിലപാടുകളിൽ അമൂല്യ സംഭാവന നൽകിയ പാണക്കാട് മുഹമ്മലി ശിഹാബ് തങ്ങൾ എക്കാലവും സ്മരിക്കപ്പെടും.ടി. എൻ. പ്രതാപൻ എക്സ് എം.പി.മുഖ്യ പ്രഭാഷണം നടത്തി.
പ്രമുഖ പ്രവാസി വ്യവസായി ഹോട്ട് പാക്ക് എം.ഡി.
പി.ബി.അബ്ദുൾ ജബ്ബാറിനെ ശിഹാബ് തങ്ങൾ സ്മാരക എക്സ്സെലൻസി അവാർഡ് നൽകി ജന്മനാട് ആദരിച്ചു.
ടി.എൻ.പ്രതാപൻ അവാർഡ് സമ്മാനിച്ചു.
തളിക്കുളം മഹല്ല് മുത്തവല്ലി മുഹമ്മദ് നാസിം, തളിക്കുളം ശ്രീ ധർമ ശാസ്ത ക്ഷേത്രം സെക്രട്ടറി ടി.ആർ.സുഖിൽ ദാസ് എന്നിവർ ചേർന്ന് പ്രശസ്തി പത്രം നൽകി.
ചടങ്ങിൽ തളിക്കുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ കെ. എ. ഹാറൂൺ റഷീദ് അധ്യക്ഷത
വഹിച്ചു.
മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ്
എ. എസ്. എം. അസ്ഹർ അലി തങ്ങൾ, തളിക്കുളം മഹല്ല് റിലീഫ് കമ്മിറ്റി സെക്രട്ടറി എം. സി. മുഹമ്മദ് നാസിം, പി.കെ.ഷാഹുൽ ഹമീദ്, കെ. എസ്. റഹ്മത്തുള്ള, പി. എം. അബ്ദുൾ ജബ്ബാർവി. സി. അബ്ദുൾ ഗഫൂർ,വി. കെ. നാസർ എന്നിവർ പ്രസംഗിച്ചു.