ഗ്രാമ വാർത്ത.
കാർഗിൽ വിജയ്ദിവസം വിമുക്തഭടൻമാർക്ക് അനുമോദനം നൽകി നെഹ്റു സ്റ്റഡി സെന്റർ
കാർഗിൽ വിജയ്ദിവസം വിമുക്തഭടൻമാർക്ക് അനുമോദനം നൽകി നെഹ്റു സ്റ്റഡി സെന്റർ
പെരിങ്ങോട്ടുകര : നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധ വിജയത്തിന്റെ 25ാം വാർഷികാചരണത്തിന്റെ ഭാഗമായി മുതിർന്ന വിമുക്തഭടൻമാരെ ആദരിച്ചു. എയർഫോഴ്സിൽ നിന്നും റിട്ടയർ ചെയ്ത് 40 വർഷം പിന്നിട്ട സോമശേഖരൻ നെല്ലി പറമ്പിൽ, ആർമിയിൽ നിന്ന് റിട്ടയർ ചെയ്ത് 36 വർഷം പിന്നിടുന്ന രാമൻ പനോലിയെയും പൊന്നാട ചാർത്തി നെഹ്റു സ്റ്റഡി സെന്റർ – കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ അനുമോദിച്ചു. ട്രഷറർ പ്രമോദ് കണിമംഗലത്ത്, അംഗങ്ങളായ നിസ്സാർ കുമ്മം കണ്ടത്ത്, പോൾപുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു. സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ജഗദീശ് രാജ് വാളമുക്ക്, ഹരിദാസൻ ചെമ്മാപ്പിള്ളി, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി