ഉന്നത വിജയത്തിന് ആദരവ് നൽകി
*ഉന്നത വിജയത്തിന് ആദരവ് നൽകി*
നാട്ടിക ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന കാവുങ്ങൽ ബഷീർ റെജുല ദമ്പതികളുടെ മകൻ ജിഹാസ് ബഷീർ സി എ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിനെ തുടർന്ന് പന്ത്രണ്ടാം വാർഡ് മെമ്പറുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി. നാട്ടിക നിയോജകമണ്ഡലം എംഎൽഎ ശ്രീ സി സി മുകുന്ദൻ വിജയിയെ ആദരിച്ചു . തൃശൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജുള അരുണൻ ജിഹാസിന്റെ മാതാപിതാക്കളെയും ആദരിച്ചു, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ആർ ദിനേശൻ അധ്യക്ഷത വഹിച്ചു. സിപിഐഎം നാട്ടിക ലോക്കൽ കമ്മറ്റി സെക്രട്ടറി കെ ബി ഹംസ, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജനി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കെ സന്തോഷ്, നാട്ടിക ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ നികിത പി രാധാകൃഷ്ണൻ, കർഷകത്തൊഴിലാളി യൂണിയൻ നാട്ടിക പഞ്ചായത്ത് സെക്രട്ടറി പി വി രാധാകൃഷ്ണൻ, സിപിഐഎം നാട്ടിക ലോക്കൽ കമ്മിറ്റി അംഗം എ എം ദിൽഷാദ്, വാഴക്കുളം ബ്രാഞ്ച് സെക്രട്ടറി ജിനോയ്, ഡിവൈഎഫ്ഐ നേതാക്കളായ സോന,അഫ്സൽ, രമ്യ, സിമി ജിനോയ്, ചിന്ന,കാർത്തിക്, അബ്ദുൽ ജബ്ബാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.നാട്ടിക ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം മെമ്പർ ശ്രീമതി ഐഷാബി അബ്ദുൽ ജബ്ബാർ സ്വാഗതവും. എൻ സി ഗോപിനാഥൻ നന്ദിയും രേഖപ്പെടുത്തി.