പാരിസ് ഒളിമ്പിക്സിനെയും പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിനെയും സ്വാഗതം ചെയ്തു HSS ചെന്ത്രാപ്പിന്നി .
പാരിസ് ഒളിമ്പിക്സിനെയും പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിനെയും സ്വാഗതം ചെയ്തു HSS ചെന്ത്രാപ്പിന്നി . ഫ്രാൻസിലെ പാരിസിൽ വച്ച് നടക്കുന്ന 33മത് ലോക കായിക മാമാങ്കമായ ഒളിമ്പിക്സിനെയും നവംബർ നാലു മുതൽ 11 വരെ എറണാകുളത്ത് നടക്കുന്ന പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിനെയും സ്വാഗതം ചെയ്തുകൊണ്ട് HSS ചെന്ത്രാപ്പിന്നിയിലെ സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളും കൗമാര കായിക താരങ്ങളും ഉൾപ്പെടെ 500 ഓളം പേരുടെ അകമ്പടിയോടെ വർണ്ണശബളമായ ഒളിമ്പിക്സ് ദീപശിഖാ റാലി നടത്തി. റാലിയുടെ ഫ്ലാഗ് ഓഫ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ചന്ദ്രബാബു നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് അഡ്വക്കേറ്റ് വി കെ ജോതിപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എടത്തിരുത്തി കിസാൻ SCB പ്രസിഡണ്ട് ആർ കെ ബദറുദ്ദീൻ, പ്രിൻസിപ്പൽ പി കെ ശ്രീജേഷ്, ഹെഡ്മാസ്റ്റർ കെ എസ് കിരൺ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ എസ് ബിന്ദു, ദേശീയ കായികതാരം ബിജു മോഹൻ ബാബു എന്നിവർ ചേർന്ന് ദീപശിഖ വിദ്യാലയത്തിലെ കായിക താരങ്ങളായ ആസിഫ് K A ഐഷ മെഹനാസ് എന്നിവർക്ക് കൈമാറിക്കൊണ്ട് റാലി ആരംഭിച്ചു. ചടങ്ങിന് കൺവീനർ കെ ആർ ഗിരീഷ് സ്വാഗതവും കോഡിനേറ്റർ ടി.എൻ സിജിൽ നന്ദിയും രേഖപ്പെടുത്തി. പിടിഎ വൈസ് പ്രസിഡണ്ട് പ്രദീപ് ലാൽ പി ടി എ മെമ്പർ ഉമ്മറുൾ ഫാറൂഖ്, അധ്യാപകരായ പ്രസൂൽ.ടി. ടി,സജിത്ത് കെ ജി,മുഹമ്മദ് സുഹൈൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.