ചരമം

ജോസ് കാട്ടൂക്കാരൻ അന്തരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരൻ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യാവശതകളെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മൃതദേഹം അരണാട്ടുകരയിലെ വീട്ടിലെത്തിച്ചു. രാവിലെ 10 മുതൽ പൊതുദർശനം. തൃശൂർ നഗരസഭ കോർപറേഷൻ ആയി ഉയർത്തിയ ശേഷമുള്ള 2000ത്തിലെ തിരഞ്ഞെടുപ്പിൽ അരണാട്ടുകര ഡിവിഷനിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2000 മുതൽ 2004 വരെ പദവിയിൽ തുടർന്നു. ദീർഘാകാലം തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close