എസ്എസ്എൽസി,പ്ലസ് ടു, വി എച്ച് എസ് സി എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു
നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 2023-24 വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു, വി എച്ച് എസ് സി എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. ബാങ്കിന്റെ വലപ്പാടുള്ള പുതിയ ആസ്ഥാനമന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് പി വി മോഹനൻ സ്വാഗതം ആശംസിച്ചു. ബാങ്ക് പ്രസിഡണ്ട് ഐ കെ വിഷ്ണുദാസ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് ക്യാഷ് അവാർഡ് വിതരണ ഉദ്ഘാടനംനടത്തി സംസാരിച്ചു. ബാങ്ക് ഡയറക്ടർമാരായ എ പി ജയരത്നം, ടി കെ രാജു, ബിന്ദു രാജൻ, ടിവി ചന്ദ്രൻ, എ ജി സുഭാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡയറക്ടർ വി പി. ആനന്ദൻ നന്ദി പറഞ്ഞു.