ഗ്രാമ വാർത്ത.
തളിക്കുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃതദിനം ആചരിച്ചു.
തളിക്കുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃതദിനം ആചരിച്ചു. തളിക്കുളം:സംസ്കൃതനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഹൈസ്കൂൾസംസ്കൃത അധ്യാപകൻ സിംസൺ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ. പ്രധാന അധ്യാപിക അബ്സത്ടീച്ചർ അധ്യക്ഷത വഹിക്കുകയും പ്രിൻസിപ്പൽ ആശ ടീച്ചർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. സംസ്കൃത ദിനത്തോട് അനുബന്ധിച്ച് നടത്തിയ സംസ്കൃത പ്രദർശനം പിടിഎ പ്രസിഡണ്ട് പ്രിൻസ് മദൻ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി സംസ്കൃത അധ്യാപകൻ വിജീഷ് യോഗത്തിന് നന്ദി പറഞ്ഞു. കുട്ടികളുടെ സംസ്കൃതഗാനവും പ്രഭാഷണവും സംസ്കൃത സംഘഗാനവും ഉണ്ടായിരുന്നു. പ്ലസ് ടു സംസ്കൃത പാഠഭാഗത്തിന് കുട്ടികൾ നൽകിയ നൃത്താവിഷ്കാരം ശ്രദ്ധനേടി. സ്കൂൾ അസംബ്ലി സംസ്കൃതത്തിൽ ആയിരുന്നു..