ഗ്രാമ വാർത്ത.

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങും – കോൺഗ്രസ്സ്

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങും – കോൺഗ്രസ്സ് തൃപ്രയാർ : മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ കോൺഗ്രസ്സ് മുന്നിട്ടിറങ്ങുമെന്ന് ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ പറഞ്ഞു. പദ്ധതി വിഹിതം വെട്ടി കുറച്ചും തൊഴിൽ ദിനങ്ങൾ ഇല്ലാതാക്കിയും ചെയ്ത ജോലിയുടെ വേതനത്തിന് കാലതാമസം വരുത്തിയും തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടന്നും അനിൽ പുളിക്കൻ കൂട്ടിച്ചേർത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പു വരുത്തുക, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനം പ്രതിവർഷം 200 ആയി വർദ്ധിപ്പിക്കുക, കർഷക തൊഴിലാളികൾക്ക് നൽകുന്ന മിനിമം വേതനമായ 699 രൂപ തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകുക, തൊഴിലിടങ്ങളിലെ അപകടങ്ങൾക്കു 1923 ലെ വർക്ക്മെൻ കോമ്പൻസേഷൻ നിയമം തൊഴിലുറപ്പ് തൊഴിലാളികൾക്കും ബാധകമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഐ എൻ ടി യു സി തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ ധർണ ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ ഉദ്‌ഘാടനം ചെയ്തു. ഐ എൻ ടി യു സി മണലൂർ റീജിയണൽ പ്രസിഡന്റ് കെ വി സിജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി സി എം നൗഷാദ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ എസ് ദീപൻ, ഐ എൻ ടി യു സി ജനറൽ സെക്രട്ടറി കെ കെ പ്രകാശൻ, ഐ എൻ ടി യു സി ഗുരുവായൂർ റീജിയണൽ സെക്രട്ടറി സി വി തുളസീദാസ്, ലിന്റാ സുഭാഷ്ചന്ദ്രൻ, ഗീതാഞ്ജലി തിലകൻ, കമലം ശ്രീകുമാർ, എന്നിവർ സംസാരിച്ചു. പി എം സിദ്ധിഖ്, പി എസ് സുൽഫിഖർ, ഇ ബി ഉണ്ണികൃഷ്ണൻ, ഹിറോഷ് ത്രിവേണി, ലിന്റാ സുഭാഷ്ചന്ദ്രൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്ദു പ്രദീപ്, ശ്രീദേവി മാധവൻ, സി എസ് മണികണ്ഠൻ, കെ ആർ ദാസൻ, മീന രമണൻ, രാജി കൃഷ്ണൻ കുട്ടി, രഹ്ന ബിനീഷ്, റീന പദ്മനാഭൻ, ഡേവിസ് വാഴപ്പിള്ളി, സുന സന്തോഷ്, ഹസീന താജു, വത്സല തിലകൻ, ഷൈനി രതീഷ്, പീതാംബരൻ വാലത്ത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പു വരുത്തുക, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനം പ്രതിവർഷം 200 ആയി വർദ്ധിപ്പിക്കുക, കർഷക തൊഴിലാളികൾക്ക് നൽകുന്ന മിനിമം വേതനമായ 699 രൂപ തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകുക, തൊഴിലിടങ്ങളിലെ അപകടങ്ങൾക്കു 1923 ലെ വർക്ക്മെൻ കോമ്പൻസേഷൻ നിയമം തൊഴിലുറപ്പ് തൊഴിലാളികൾക്കും ബാധകമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഐ എൻ ടി യു സി തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ ധർണ ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ ഉദ്‌ഘാടനം ചെയ്തു.

ഐ എൻ ടി യു സി മണലൂർ റീജിയണൽ പ്രസിഡന്റ് കെ വി സിജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി സി എം നൗഷാദ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ എസ് ദീപൻ, ഐ എൻ ടി യു സി ജനറൽ സെക്രട്ടറി കെ കെ പ്രകാശൻ, ഐ എൻ ടി യു സി ഗുരുവായൂർ റീജിയണൽ സെക്രട്ടറി സി വി തുളസീദാസ്, ലിന്റാ സുഭാഷ്ചന്ദ്രൻ, ഗീതാഞ്ജലി തിലകൻ, കമലം ശ്രീകുമാർ, എന്നിവർ സംസാരിച്ചു.

പി എം സിദ്ധിഖ്, പി എസ് സുൽഫിഖർ, ഇ ബി ഉണ്ണികൃഷ്ണൻ, ഹിറോഷ് ത്രിവേണി, ലിന്റാ സുഭാഷ്ചന്ദ്രൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്ദു പ്രദീപ്, ശ്രീദേവി മാധവൻ, സി എസ് മണികണ്ഠൻ, കെ ആർ ദാസൻ, മീന രമണൻ, രാജി കൃഷ്ണൻ കുട്ടി, രഹ്ന ബിനീഷ്, റീന പദ്മനാഭൻ, ഡേവിസ് വാഴപ്പിള്ളി, സുന സന്തോഷ്, ഹസീന താജു, വത്സല തിലകൻ, ഷൈനി രതീഷ്, പീതാംബരൻ വാലത്ത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close