ഗ്രാമ വാർത്ത.
മഹാത്മാഅയ്യൻകാളിയുടെപിറവിദിനം.ആചരിച്ചു.
*മഹാത്മാഅയ്യൻകാളിയുടെ* *പിറവി* *ദിനം* *ആചരിച്ചു*
തൃപ്രയാർ :അടിസ്ഥാന ജന സമൂഹത്തിൻ്റെ ജീവിതനിലവാരത്തെ കുറിച്ചു പഠിക്കാതെ നീതിപീഠങ്ങൾ തീരുമാനങ്ങളെടുക്കുന്നത് ആ ജനതയോട് ചെയ്യുന്ന നീതികേടാണെന്ന് DISA സംസ്ഥാന പ്രസിഡണ്ട് എം.എ. ലക്ഷ്മണൻ. DISA തൃശൂർ ജില്ല കമ്മിറ്റി തൃപ്രയാറിൽ സംഘടിപ്പിച്ച കേരള നവോത്ഥാന ശില്പി മഹാത്മാ അയ്യൻകാളിയുടെ പിറവി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ല പ്രസിഡണ്ട് പ്രസാദ് അന്തിക്കാട് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ് കുമാർ അന്തിക്കാട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേഷ് വലപ്പാട്, ജില്ല സെക്രട്ടറി റിനീഷ് വലപ്പാട് , ജില്ല ജോയ്ൻ്റ് സെക്രട്ടറി നീതു അനിൽ മേഖല വൈസ് പ്രസിഡണ്ട് ഷാജു കണക്കന്ത്ര, സുബ്രൻ ഏങ്ങണ്ടിയൂർ, തുടങ്ങിയവർ പ്രസംഗിച്ചു.