ഗ്രാമ വാർത്ത.

പിണറായി വിജയന്റെ കൊള്ളക്ക് കേരളം മാപ്പ് നൽകില്ല- കോൺഗ്രസ്

പിണറായി വിജയന്റെ കൊള്ളക്ക് കേരളം മാപ്പ് നൽകില്ല- കോൺഗ്രസ് തൃപ്രയാർ – കേരളത്തിലെ ഭരണകക്ഷി എം.എൽ.എ.മാരിൽ നിന്ന് പോലും മുഖ്യമന്ത്രിക്കും ഭരണകൂടത്തിനും എതിരെ ഉയർന്നു വരുന്ന ആക്ഷേപങ്ങൾ അതിന്റെ നിചസ്ഥിതി പുറത്തു വരുമ്പോൾ പിണറായി വിജയന് കേരളം മാപ്പ് കൊടുക്കുകയില്ലെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. അഴിമതിയും കൊള്ളയും പിണറായി വിജയൻ സർക്കാരിന്റെ മുക മുദ്രയായി മാറിയിരിക്കുന്നു എന്നും നാണവും മാനവും ഉണ്ടെങ്കിൽ പിണറായി വിജയൻ രാജിവെക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ കൂട്ടിച്ചേർത്തു.കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ആഭ്യന്തരം കൊള്ളക്കാരിൽ എൽപ്പിച്ചു കേരളത്തെ കൊല്ലാ കൊലചെയ്തു കേരളത്തെ കൊള്ളയടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് തൃപ്രയാറിൽ നടത്തിയ പ്രതിഷേധ പ്രകടനവും പിണറായി വിജയന്റെ കോലം കത്തിക്കലും പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അനിൽ പുളിക്കൽ. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ മുഖ്യപ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡണ്ട് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി വി ഷൈൻ, പി കെ നന്ദനൻ,സി എസ് മണികണ്ഠൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ഭാരവാഹികളായ പിസി ജയപാലൻ,ബാബു പനക്കൽ, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രദീപ്, കെ ആർ ദാസൻ, റീനാ പത്മനാഭൻ,രഹന ബിനീഷ്, പി എം സുബ്രഹ്മണ്യൻ,കെ വി സുകുമാരൻ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ രാനിഷ് കെ രാമൻ, കെഎസ്‌യു ജില്ലാ സെക്രട്ടറി എം വി വൈഭവ്, സി ഡി എസ് ചെയർപേഴ്സൺ കമല ശ്രീകുമാർ, പി വി സഹദേവൻ,റസൽ മുഹമ്മദ്, പി സി മണികണ്ഠൻ, കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി,അംബിക രാമചന്ദ്രൻ, മുഹമ്മദാലി കണിയാർക്കോട്, സുബ്രഹ്മണ്യൻ മന്ത്ര,ഉണ്ണികൃഷ്ണൻ അന്തിക്കാട്ട്, ജയരാമൻ അന്ടെഴത്ത്,മോഹൻദാസ് പുലാക്കപറമ്പിൽ, മോഹൻദാസ് പനക്കൽ, സ്കന്ദരാജ് നാട്ടിക, ഷിബു പി കെ,അബു പണിക്ക വീട്ടിൽ, യു കെ കുട്ടൻ,ശിവൻ ഉണ്ണിയാരം പുരക്കൽ,എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close