ഗ്രാമ വാർത്ത.
കിറ്റ് വിതരണം ചെയ്ത് നെഹ്റു സ്റ്റഡി സെന്റർ.
*കിറ്റ് വിതരണം ചെയ്ത് നെഹ്റു സ്റ്റഡി സെന്റർ* ചെമ്മാപ്പിള്ളി : നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നൂറോളം നിർധന വീടുകളിലേക്ക് അരി ഉൾപ്പെടെ പത്ത് ഐറ്റം അടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം നടത്തി. പുന്നപ്പിള്ളി മനയിൽ നടന്ന ചടങ്ങ് മണപ്പുറം സമീക്ഷ വൈപ്രസിഡന്റ് എം.ബി. സജീവ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽഫോറം ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, ടി.എം. അശോകൻ, പോൾ പുലിക്കോട്ടിൽ, സാജൻ കുറ്റിക്കാട്ട് പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ജഗദീശ് രാജ് വാള മുക്ക്, ഷംസുദീൻ,രവി, വിനായകൻ എന്നിവർ നേതൃത്വം നൽകി.