ഗ്രാമ വാർത്ത.
തൊഴിലുറപ്പ് അംഗങ്ങൾക്ക് ഓണകിറ്റുകളുടെ വിതരണം നടത്തി.
*തൊഴിലുറപ്പ് അംഗങ്ങൾക്ക് ഓണകിറ്റുകളുടെ വിതരണം നടത്തി* നാട്ടിക ശ്രീനാരായണ കോളേജിലെ എൻ. എസ്. എസ്. യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ അഞ്ചാം വാർഡിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപെട്ട ഇരുപത് അംഗങ്ങൾക്ക് ഓണക്കിറ്റുകളുടെ വിതരണം നടത്തി. കോളേജ് പ്രിൻസിപാൾ ഡോ. ജയ. പി. എസ് ൻ്റെ അധ്യക്ഷതയിൽ കോളേജിലെ ഗുരുമണ്ഡപത്തിന് മുൻവശം കൂടിയ യോഗം അഞ്ചാം വാർഡ് മെമ്പർ സുരേഷ് ഇയ്യാനി ഉത്ഘാടനം ചെയ്തു. കോളേജ് ആർ. ഡി. സി. പ്രസിഡൻ്റ് പി.കെ. പ്രസന്നൻ ഓണക്കിറ്റുകൾ വിതരണം ചെയ്തു. തുടർന്ന് ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ശങ്കരൻ കെ. കെ , പി.ടി. എ അംഗം സുബില, എൻ. എസ്. പ്രോഗ്രം ഓഫീസർമാരായ ഡോ. രമ്യ വി. കെ, ബബിത. ബി, എൻ. എസ്. എസ്. വൊളൻ്റിയറായ ദേവിക ദിലീപ് എന്നിവർ സംസാരിച്ചു.